video
play-sharp-fill

ആദ്യ രണ്ട് ഘട്ടങ്ങള്‍ കൃത്യമായി പൂര്‍ത്തീകരിച്ചു; മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോള്‍ പ്രതിസന്ധി തെളിഞ്ഞു; ഇഒഎസ് -09 ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ പിഎസ്എല്‍വിയ്ക്കായില്ല; ഐഎസ്ആര്‍ഒയ്ക്ക് നിരാശ പകര്‍ന്ന് 101-ാം വിക്ഷേപണം പരാജയം

Spread the love

ചെന്നൈ: ഐഎസ് ആര്‍ഒയ്ക്ക് ആ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞില്ല.

ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്‌എല്‍വി സി-61 വിക്ഷേപിച്ചുവെങ്കിലും ദൗത്യം പൂര്‍ണ്ണ വിജയമായില്ല. ഞായറാഴ്ച രാവിലെ 5.59-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.

ഏതു കാലാവസ്ഥയിലും രാപകല്‍ഭേദമില്ലാതെ ഭൗമോപരിതലത്തിന്റെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായിരുന്നു ഇഒഎസ്-09. ഇത് കൃത്യമായി വിക്ഷേപിക്കാന്‍ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെടാന്‍ കാരണമായതെന്നാണ് ഐഎസ്‌ആര്‍ഒ അറിയിച്ചത്. ഇന്നു രാവിലെ 5.59നാണ് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നു ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്‌എല്‍വി സി61 കുതിച്ചുയര്‍ന്നത്. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്‌എല്‍വി) ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കേണ്ടിയിരുന്നു.

18 മിനിറ്റിനുള്ളില്‍ പിഎസ്‌എല്‍വി സി-61 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇത് നടന്നില്ല. ഐഎസ്‌ആര്‍ഒയുടെ 101-ാമത്തെ വിക്ഷേപണമാണ് പരാജയമായത്. 22 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ശനിയാഴ്ച രാവിലെയാണ് ആരംഭിച്ചത്. 1,710 കിലോഗ്രാം ഭാരമുള്ളതായിരുന്നു ഇഒഎസ്-09. ദേശസുരക്ഷ, ദുരന്തനിവാരണം, കൃഷി, വനം, നഗരാസൂത്രണം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കുള്ളതായിരുന്നു ഉപഗ്രഹം. ആദ്യ രണ്ട് സ്റ്റേജുകള്‍ വിജയമായിരുന്നു. എന്നാല്‍ മൂന്നാം ഘട്ടം വിജയകരമായില്ല.

റഡാര്‍ ഉപയോഗിച്ച്‌ ഭൗമനിരീക്ഷണം നടത്തുന്ന റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ്)ശ്രേണിയില്‍പ്പെട്ട ഇഒഎസ്-09-ന് പ്രത്യേകതകള്‍ ഏറെയായിരുന്നു. നേരത്തെ റിസാറ്റ് 1ബി എന്നായിരുന്നു ഇതിനു പേരിട്ടിരുന്നത്. പിഎസ്‌എല്‍വിയുടെ 63-ാമത്തെ വിക്ഷേപണദൗത്യം കൂടിയായിരുന്നു ഇത്.