
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ സ്ഥിര ജോലി നേടാൻ അവസരം. വർക്കർ / പ്ലാന്റ് അറ്റന്റർ ഗ്രേഡ് III നിയമനമാണ് നടക്കുന്നത്.
കെ.സി.എം.എം.എഫിന്റെ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പർ സൊസൈറ്റികളിൽ സ്ഥിരമായി ജോലിചെയ്യുന്നവരും നിശ്ചിത യോഗ്യതയുള്ളവരുമായ ഈഴവ / ബില്ലവ / തിയ്യ , എസ്.സി, മുസ്ലീം എൽ.സി / എ.ഐ, ധീവര, ഒ.ബി.സി സംവരണ വിഭാഗത്തിൽപ്പെ ട്ട ഉദ്യോഗാർത്ഥികളിൽ നിന്നും നടത്തുന്ന സ്പെഷ്യൽ റിക്രൂട്ട്മെന്റാണിത്. താൽപര്യമുള്ളവർ കേരള പി.എസ്.സി വെബ്സെെറ്റ് മുഖാന്തിരം അപേക്ഷ നൽകണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ വർക്കർ / പ്ലാന്റ് അറ്റന്റർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 09.
പ്രായപരിധി
18 നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02/01/1975 നും 01/01/2007 നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യതകൾ
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പർ സൊസൈറ്റികളിലോ ഇതിന്റെ പ്രാഥമിക മെമ്പർ സൊസൈറ്റികളിലോ, അതായത് മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയനുകളിലും മേഖലാ യൂണിയനുകളുടെ പ്രൈമറി ആനന്ദ് പാറ്റേൺ ഡയറി കോ-ഓപ്പറേറ്റീവ് സൊസൈറ്റികളും (ആപ്കോസ്) , ഏതെങ്കിലും തസ്തികയിൽ മൂന്ന് വർഷത്തെ റഗുലർ സർവീസ് ഉള്ളവരും അപേക്ഷാ തീയതിയിലും നിയമന തീയതിയിലും മെമ്പർ സൊസൈറ്റിയിലെ സേവനത്തിൽ തുടരുന്നവരുമായിരിക്കണം.



