play-sharp-fill
പിഎസ് സി അംഗത്വത്തിന് കോഴ: വിവാദമായപ്പോൾ യുവ നേതാവിന് എതിരെ സിപിഎം നടപടിക്ക് നീക്കം: കർശന നടപടി സ്വീകരിക്കാൻ സംസ്‌ഥാന നേത്യത്വത്തിൻ്റെ നിർദേശം

പിഎസ് സി അംഗത്വത്തിന് കോഴ: വിവാദമായപ്പോൾ യുവ നേതാവിന് എതിരെ സിപിഎം നടപടിക്ക് നീക്കം: കർശന നടപടി സ്വീകരിക്കാൻ സംസ്‌ഥാന നേത്യത്വത്തിൻ്റെ നിർദേശം

 

കോഴിക്കോട് :പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിൽ ടൗൺ ഏരിയ കമ്മിറ്റി അംഹമായ യുവ നേതാവിനെതിരെ അച്ചടക്ക നടപടിക്കു തുടക്കം വിശദീകരണം തേടാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. 13നു ചേരുന്ന ജില്ലാ കമ്മി
റ്റി ചർച്ച ചെയ്യും.

സിപിഎമ്മിന്റെയും സിഐടി യുവിന്റെയും തിരഞ്ഞെടുത്ത സ്ഥാനങ്ങളിൽ നിന്നു നീക്കു ന്നതിനപ്പുറത്തേക്കു നടപടിയുണ്ടാകുമെന്നാണു വിവരം. കർശന നടപടിയെടുക്കാൻ സം സ്ഥാന നേതൃത്വം നിർദേശിച്ച തിന്റെ അടിസ്‌ഥാനത്തിലാണ് ഇത്. വിഷയം ജില്ലാ കമ്മിറ്റി കൈകാര്യം ചെയ്ത രീതി സം ബന്ധിച്ചും സംസ്‌ഥാന നേതൃത്യ ത്വത്തിന് അതൃപ്തിയുണ്ട്.


എന്നാൽ, കോഴ ആരോപണ ങ്ങളും നടപടിയെടുക്കുന്ന കാ ര്യവും ജില്ലാ സെക്രട്ടറി പി.മോ ഹനൻ നിഷേധിച്ചു. ക്വാറി-മാ ഫിയ ബന്ധത്തിൻ്റെ പേരിൽ തിരുവമ്പാടി മുൻ എംഎൽഎയും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോർജ് എം.തോമസിന്റെ കാര്യത്തിലും ഇതേ നി ലപാടാണു ജില്ലാ നേത്യത്വം കൈക്കൊണ്ടത്. പരാതി ഇല്ലെന്ന് ആദ്യം മാധ്യമങ്ങളോട് പറ യുകയും പിന്നീട് സസ്പെൻഡ്
ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം നിയമസഭ യിൽ മുഖ്യമന്ത്രി പിണറായി വിജയനും ആലപ്പുഴയിൽ പാർട്ടി സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞ നിലപാടിനു നേർ വിപരീതമായാണു ജി ല്ലാ സെക്രട്ടറിയുടെ പ്രതികരണം.

കോഴ വിവാദം അന്വേഷിക്ക ണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജന. സെക്രട്ടറി വൈശാൽ കല്ലാട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി യിട്ടുണ്ട്. ആഭ്യന്തര വകുപ്പിൽ നിന്നു നേരിട്ടു വിവരം അന്വേ ഷിച്ചതോടെ സംസ്ഥാന സ്പെഷൽ ബ്രാഞ്ചും പ്രാഥമിക വിവ രശേഖരണം നടത്തി.

പണം കൊടുത്തു എന്നു പറ യപ്പെടുന്ന ഡോക്ടർ ദമ്പതി മാർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. പണം തിരികെ കിട്ടിയതിനാലും പരാതിയുമായി മുന്നോട്ടു പോയാൽ നിയമനടപടി നേരിടേണ്ടി വരു വിമെന്നുള്ളതുകൊണ്ടുമാണ് ; ഇത്.