
തിരുവനന്തപുരം: രാത്രിയെ പകലാക്കി പഠിച്ചു. പി.എസ്.സിക്ക് ഒന്നാം റാങ്ക് ലഭിച്ചു . എത്രമേല് വലിയ അധ്വാനമായിരിക്കും ആ ഉദ്യോഗാര്ഥി നടത്തിയിട്ടുണ്ടാവുക. സര്ക്കാര് സംവിധാനത്തിന്റെ അവഗണനയുടേയും അനാസ്ഥയുടേയും ഫലമനുഭവിച്ച മലപ്പുറം സ്വദേശിനി റഷീദ തന്റെ പ്രയാസം തുറന്നു പറയുകയാണ്.
2023ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലാണ് റഷീദയുള്ളത്. അതിന്റെ കാലാവധി ഈ ഫെബ്രുവരിയില് അവസാനിച്ചിരിക്കുകയാണ്.
ഒന്നാം റാങ്ക് കിട്ടിയിട്ട് പോലും നിയമനം ലഭിച്ചിട്ടില്ല. നിലവില് ഞാന് ഒരു അധ്യാപികയാണ്. ഞാന് എന്താണ് കുട്ടികളോട് പറയുക. പഠിച്ച് ഒരു സര്ക്കാര് ജോലി വാങ്ങണം എന്ന് പറയാനാവുമോ- അവര് ചോദിക്കുന്നു. പ്രചോദമാവേണ്ടിടത്ത് പരിഹാസ്യയാകുന്ന സ്ഥിതിയാണ് ഇപ്പോള്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വന്തം വിദ്യാര്ഥികള്ക്കു മുന്നില്. കൂട്ടുകാര്ക്കും നാട്ടുകാര്ക്കും മുന്നില്. എല്ലാം പരിഹാസ്യയാവുകയാണ്. റാങ്ക് ലഭിച്ചപ്പോള് വിവിധ രാഷ്ട്രീയ പാര്ട്ടികള് ഉള്പെടെ നിരവധി പേര് ആദരിച്ചു. എന്നാല് ഇപ്പോള് അതെല്ലാം എന്തിനായിരുന്നു എന്നാണ് തോന്നുന്നത്- വികാരഭരിതയായി റഷീദ പറയുന്നു.
പോസ്റ്റ് ഇല്ല എന്നാണ് പറയുന്നത്.നമ്മുടെ പണവും സമയവും അദ്വാനവും ചെലവഴിച്ചാണ് ഈ ഒന്നാം രാങ്ക് നേടിയത്.കാണുന്നവരെല്ലാം എന്തായി എന്ന് ചേദിക്കുമ്പോള് അനുഭവിക്കുന്ന പ്രയാസം വേറെ. ഈ റാങ്ക് ഒരു ഭാരമായി ഉള്ളില് കിടക്കുകയാണ് – അവര് പറയുന്നു.
രണ്ട് ഒഴിവാണുള്ളത്. അത് എന്,സി,എക്ക് വേണ്ടി മാറ്റിവെച്ചതാണ്. വരാനില്ലാത്ത ഒരാള്ക്ക് വേണ്ടി പത്തിരുപത് വര്ഷമായി ഒരു പോസ്റ്റ് ഒഴിഞ്ഞു കിടക്കുന്നു. നമ്മള് പഠിച്ചവരും റാങ്ക് നേടിയവരും ലിസ്റ്റില് വന്നവരും പുറത്താണ്. ഇനി എന്താണ് ചെയ്യേണ്ടത്. റാങ്ക് വരെ ലഭിച്ചു. ഇനി എന്താണ് ഒരു ജോലിക്ക് മാനദണ്ഡം- റഷീദ ചോദിക്കുന്നു.
സി.എം കണക്ടിലും സി.എം വിത്ത് മിയിലും താന് വിളിച്ചിട്ടുണ്ടെന്ന് അവര് പറയുന്നു. ഒരു പക്ഷേ ഏറ്റവും കൂടുതല് ഇതിന് പുറകേ നടന്ന ആള് താനായിരിക്കുമെന്നും അവര് കൂട്ടിച്ചേര്ത്തു. മുഖ്യമന്ത്രി ഇത് അറിഞ്ഞിട്ടുണ്ടാവില്ലെന്നാണ് താന് കരുതുന്നതെന്നും അവര് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയെ നേരിട്ട് കാണാന് ഒരുവസരമുണ്ടാക്കിത്തരണമെന്ന് താന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്നും അവര് പറഞ്ഞു. പി.എസ്.സി ഓഫിസില് നിവേദനം കൊടുത്തിരുന്നുവെന്നും നിമനം നടക്കാത്തതിനാൽ ലിസ്റ്റ് നീട്ടുമെന്നാണ് പറഞ്ഞതെന്നും അവര് വ്യക്തമാക്കി.
ഏറെ കഷ്ടപ്പെട്ട് പഠിച്ചു. ഡിഗ്രി മുതല് പി.എസ്.സി പരീക്ഷ വരെ ഒന്നാം റാങ്കോടെ ഉന്നത വിജയം നേടി. പക്ഷേ, കേരളത്തിലെ ഒരു റാങ്ക് ലിസ്റ്റില് ഒന്നാമതാകുക എന്നത് ജോലി ലഭിക്കാനുള്ള യോഗ്യതയല്ലെന്ന് തനിക്കിപ്പോള് മനസ്സിലായെന്ന് റഷീദ പറയുന്നു. വിളി വരുംവരെ കാത്തിരിക്കാനും ഒന്നുമില്ലാതെ നിരാശപ്പെടാനുമാണ് ഈ വിജയം എന്നാണ് അനുഭവം തെളിയിക്കുന്നത്- റഷീദ ചൂണ്ടിക്കാട്ടുന്നു.
”രാജ്യത്ത് ഏറ്റവും കൂടുതല് പി.എസ്.സി നിയമനങ്ങള് നടത്തിയത് ഈ സര്ക്കാരാണെന്ന് മുഖ്യമന്ത്രി നിയമസഭയില് ആവര്ത്തിക്കുമ്പോഴും, ഒന്നാം റാങ്കുകാര് പോലും പുറത്തുനില്ക്കുന്നത് ആരെ പരിഹസിക്കാനാണ്” റഷീദ ചോദിക്കുന്നു. തങ്ങളെ മാനസികമായി തളര്ത്തുന്ന ഏര്പാടല്ലേ ഇത് എന്നും അവര് ചോദ്യമുയര്ത്തുന്നു. ഡിഗ്രി, പിജി, ബിഎഡ്, എംഫില് തുടങ്ങി എല്ലാ എല്ലാ പരീക്ഷകളിലും ഒന്നാം റാങ്ക് വാങ്ങിയിട്ടുണ്ട് റഷീദ.
‘രാജ്യത്ത് ഏറ്റവും കൂടുതല് പി.എസ്.സി നിയമനങ്ങള് നടത്തിയത് ഈ സര്ക്കാരാണെന്ന് മുഖ്യമന്ത്രി നിയമസഭയില് ആവര്ത്തിക്കുമ്പോഴും, ഒന്നാം റാങ്കുകാര് പോലും പുറത്തുനില്ക്കുന്നത് ആരെ പരിഹസിക്കാനാണ്” റഷീദ ചോദിക്കുന്നു. തങ്ങളെ മാനസികമായി തളര്ത്തുന്ന ഏര്പാടല്ലേ ഇത് എന്നും അവര് ചോദ്യമുയര്ത്തുന്നു. ഡിഗ്രി, പിജി, ബിഎഡ്, എംഫില് തുടങ്ങി എല്ലാ എല്ലാ പരീക്ഷകളിലും ഒന്നാം റാങ്ക് വാങ്ങിയിട്ടുണ്ട് റഷീദ.
ഉറുദു റാങ്ക് ലിസ്റ്റില്‍ മാത്രമല്ല, മറ്റ് നാല് അസിസ്റ്റന്റ് പ്രഫസര്‍ റാങ്ക് പട്ടികകളിലും സമാനമായ അവസ്ഥയാണ്. ഇവയുടെ കാലാവധിയും വരും മാസങ്ങളില്‍ അവസാനിക്കുമെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക പട്ടികകളിലും ഇരുപതോളം പേര്‍ വീതം ജോലി കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമാണ് പേരിനെങ്കിലും നിയമനം ലഭിച്ചത്.
ഒരാളെപ്പോലും നിയമിക്കാത്ത ലിസ്റ്റുകള്‍ നീട്ടാമെന്നത് സര്‍ക്കാരിന്റെ ‘അനൗദ്യോഗിക ഉറപ്പ്’ ആണ്. ഇത് വെറും പാഴ് വാക്കായി മാറുമോ എന്ന ഭീതിയും ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ട്. ഈ മാസം അവസാനത്തോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ഇനി സര്‍ക്കാരിന് മുന്നിലുള്ളത് വെറും ഒരാഴ്ചത്തെ സമയം മാത്രമാണ്. ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നിയമന ഉത്തരവ് ഇറങ്ങിയില്ലെങ്കില്‍ നൂറുകണക്കിന് പേരുടെ വര്‍ഷങ്ങളായുള്ള അധ്വാനമാണ് വെള്ളത്തിലാവുകയെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.



