video
play-sharp-fill
പി.എസ്.സി പരീക്ഷയ്ക്ക് ഇനി രണ്ട് ഘട്ടം, ആദ്യഘട്ടത്തിൽ വിജയിക്കുന്നവർ മാത്രം രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടും : നിർദ്ദേശങ്ങൾ ഇങ്ങനെ

പി.എസ്.സി പരീക്ഷയ്ക്ക് ഇനി രണ്ട് ഘട്ടം, ആദ്യഘട്ടത്തിൽ വിജയിക്കുന്നവർ മാത്രം രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടും : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകൾ ഇനിമുതൽ നടത്തുക രണ്ടുഘട്ടമായി. ആദ്യഘട്ടത്തിലെ സ്‌ക്രീനിങ് ടെസ്റ്റിൽ വിജയിക്കുന്നവർ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടും. പിഎസ്‌സി ചെയർമാൻ എം.കെ സക്കീറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് എത്തുന്നവർ മികവുള്ളവരാകുമെന്നും കഴിവുള്ളവർ നിയമനത്തിന് യോഗ്യത നേടുമെന്നും പിഎസ്‌സി ചെയർമാൻ പറഞ്ഞു. പത്ത് ലക്ഷമോ, ഇരുപത് ലക്ഷമോ പേർ അപേക്ഷിച്ചാൽ അവർക്ക് വേണ്ടി ആദ്യം നടത്തുക പ്രാഥമിക സ്‌ക്രീനിങ് ടെസ്റ്റാകും. ഇതിൽ പാസ്സാകുന്ന മികച്ച ഉദ്യോഗാർത്ഥികൾക്കായിട്ടാണ് രണ്ടാംഘട്ട പരീക്ഷ നടത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഘട്ടത്തിൽ വിഷയാധിഷ്ഠിതമായ കൂടുതൽ മികച്ച ചോദ്യങ്ങൾ ഉണ്ടാകും. ഇതിന്റെ മാർക്കാകും അന്തിമ റാങ്കിങ്ങിന്റെ മാനദണ്ഡം. അപേക്ഷകൾ കൂടുതലായി വരുന്ന തസ്തികകൾക്കായിരിക്കും പുതിയ പരിഷ്‌കരണം ബാധകമാവുക.

അതേസമയം, നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് വീണ്ടും അദ്ദേഹം വ്യക്തമാക്കുന്നു. കെ.എ.എസ് പ്രിലിമിനറി ഫലം വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.

ഒപ്പം പിഎസ്‌സി ഓൺലൈൻ വെരിഫിക്കേഷനും പുതിയ രീതി പ്രഖ്യാപിക്കും. എന്നാൽ ഇത് കോവിഡ് കാലത്തേയ്ക്കുള്ള താൽക്കാലിക സംവിധാനം മാത്രമാകും.

മറ്റ് ജോലികൾക്കായി ഒരു തവണ പിഎസ്‌സി രേഖകൾ വെരിഫിക്കേഷൻ നടത്തി രേഖകൾ ഹാജരാക്കിയ ഉദ്യോഗാർത്ഥികൾ വീണ്ടും ഈ രേഖകൾ ഹാജരാക്കി വെരിഫിക്കേഷൻ നടത്തേണ്ടതില്ല. അതല്ലെങ്കിൽ തൊട്ടടുത്തുള്ള ജില്ലാ ആസ്ഥാനങ്ങളിൽ പോയി വെരിഫിക്കേഷൻ നടത്താനും സാധിക്കും.

കോവിഡ് രോഗബാധിതരോ, കണ്ടെയ്ൻമെന്റ് സോണുകളിലോ ഉള്ള ആർക്കെങ്കിലും ഒരു കാരണവശാലും വെരിഫിക്കേഷന് വരാനാകില്ല എന്ന് വ്യക്തമായാൽ ഇവർക്ക് ഓൺലൈൻ മുഖേനെ വെരിഫിക്കേഷൻ നടത്താം. ഇതിനായി അവർ എല്ലാ ഡോക്യുമെന്റുകളും ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. അവരെ വീഡിയോ കോൺഫറൻസിങ് വഴി കണ്ട് വെരിഫിക്കേഷൻ നടത്തും. എന്നാൽ ഈ നടപടിയും താൽക്കാലികമാകും.