video
play-sharp-fill
തബ് ലീഗ് മതസമ്മേളനത്തെക്കുറിച്ച് പി.എസ്.സി ബുള്ളറ്റിനിലെ വിവാദ ചോദ്യം ; മൂന്ന് ജീവനക്കാർക്കെതിരെ നടപടി

തബ് ലീഗ് മതസമ്മേളനത്തെക്കുറിച്ച് പി.എസ്.സി ബുള്ളറ്റിനിലെ വിവാദ ചോദ്യം ; മൂന്ന് ജീവനക്കാർക്കെതിരെ നടപടി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പി.എസ്. സി ബുള്ളറ്റിനില്‍ തബ് ലീഗ് മതസമ്മേളനത്തില്‍ വിവാദ ചോദ്യം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ മൂന്നു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഡല്‍ഹില്‍ വച്ച് നടന്ന തബ് ലീഗ് മതസമ്മേളനത്തെക്കുറിച്ചാണ് ബുള്ളറ്റിനില്‍ വിവാദ ചോദ്യം ഉള്‍പ്പെടുത്തിയത്.

ബുള്ളറ്റിനില്‍ വിവാദ ചോദ്യം ഉള്‍പ്പെടുത്തിയ് മൂന്ന് ഉദ്യോഗസ്ഥരെയാണ് എഡിറ്റോറിയല്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ നിരവധി പൗരന്മാര്‍ക്ക് കോവിഡ് 19 ബാധയേല്‍ക്കുവാന്‍ കാരണമായ തബ് ലീഗ് മത സമ്മേളനം നടന്നത് നിസാമുദ്ദീന്‍ (ന്യൂഡല്‍ഹി) എന്ന പരമാര്‍ശമാണ് വിവാദമായി മാറിയത്.

ഇതുമായി ബന്ധപ്പെട്ട് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ തിങ്കളാഴ്ച പി.എസ്.സി ഓഫീസ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. പി.എസ്.സിയുടെ പ്രത്യേക യോഗത്തിലാണ് ഇവര്‍ക്കെതിരെ നടപടി എടുത്തത്.