വില്ലേജ് അസിസ്റ്റന്റ്, കോണ്‍സ്റ്റബിള്‍, ക്ലര്‍ക്ക്; 66 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം; അപേക്ഷ ജനുവരി 14 വരെ

Spread the love

തിരുവനന്തപുരം: കേരള പി.എസ്.സി വിവിധ വകുപ്പുകളിലായി 66 തസ്തികകളിലേക്ക് ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. 2025 ഡിസംബർ 15-ലെ ഗസറ്റിലാണ് വിജ്ഞാപനം പുറത്തിറക്കിയത്.

video
play-sharp-fill

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ജനുവരി 14. സംസ്ഥാന തലം, ജില്ലാതലം, സ്പെഷ്യല്‍ നിയമനങ്ങള്‍ എന്നിവയാണ് ഉണ്ടാവുക.

പ്രധാന വിജ്ഞാപനങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. പൊതു (സംസ്ഥാനതലം):

പോലീസ് കോണ്‍സ്റ്റബിള്‍ (വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ).
പോലീസ് കോണ്‍സ്റ്റബിള്‍ (ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്നോളജി).
ബീറ്റ്-ഹെഡ് (മറ്റ് തസ്തികകളും ഉള്‍പ്പെടാം).
വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്.
എക്സൈസ് ഓഫീസർ.
ഫയർ & റെസ്ക്യൂ ഓഫീസർ/ഫയർ & റെസ്ക്യൂ ഓഫീസർ (ഡ്രൈവർ).
ആയുർവേദ വകുപ്പില്‍ ഫാർമസിസ്റ്റ് (ഗ്രേഡ്-2).
വിവിധ വകുപ്പുകളില്‍ അസിസ്റ്റന്റ് എൻജിനീയർ (സിവില്‍, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍, സ്ട്രക്ചറല്‍).
സർക്കാർ സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്റ്.
വിവിധ വകുപ്പുകളില്‍ യു.ഡി. ക്ലർക്ക്.
അസിസ്റ്റന്റ് പ്രൊഫസർ.
വിവിധ തസ്തികകളിലെ ഡ്രൈവർ ഗ്രേഡ്-2, വോച്ച്‌മാൻ, വാച്ച്‌മാൻ ഗ്രേഡ്-2.
വിദ്യാഭ്യാസ വകുപ്പില്‍ (തമിഴ്, കന്നഡ മീഡിയം) അധ്യാപക തസ്തികകള്‍.

2. ജനറല്‍ (ജില്ലാതലം):

റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്.
വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലർക്ക്.
എല്‍.ഡി. ടൈപ്പിസ്റ്റ്.
ഓഫീസ് അസിസ്റ്റന്റ് (ഗ്രേഡ്-2).
ലൈബ്രറി അസിസ്റ്റന്റ്.
ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എൻജിനീയർ (സിവില്‍).
വിവിധ തസ്തികകളിലെ ഓവർസീയർ ഗ്രേഡ്-2, ട്രേസർ.
വിവിധ വകുപ്പുകളില്‍ ഡ്രൈവർ ഗ്രേഡ്-2.

3. അസിസ്റ്റന്റ്/സെക്രട്ടേറിയറ്റ്/വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്:

ഗ്രൂപ്പ്-4 ലെ വിവിധ തസ്തികകളായ എല്‍.ഡി. ടൈപ്പിസ്റ്റ്, എല്‍.ഡി. ക്ലർക്ക്/അസിസ്റ്റന്റ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, വിവിധ വകുപ്പുകളിലെ (ജില്ലാതലം) എല്‍.ഡി. ക്ലർക്ക്.
പ്രൊഫസർ/അസിസ്റ്റന്റ് പ്രൊഫസർ.
വിവിധ വകുപ്പുകളില്‍ ഓവർസീയർ ഗ്രേഡ്-2, ട്രേസർ, അസിസ്റ്റന്റ് എൻജിനീയർ (സിവില്‍).

4. സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം):

വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലർക്ക് (എസ്.സി./എസ്.ടി.).
ഓവർസീയർ ഗ്രേഡ്-2/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-2 (എസ്.സി./എസ്.ടി.).

5. എൻ.സി.എ. (സംസ്ഥാനതലം):

കാറ്റഗറി നമ്പർ 292/2024 (കമ്ബ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-2) ഉള്‍പ്പെടെ വിവിധ തസ്തികകള്‍.
ലക്ചറർ.
ഫാർമസിസ്റ്റ് (ഗ്രേഡ്-2).
അസിസ്റ്റന്റ് എൻജിനീയർ.
ട്രേഡ്സ്മാൻ.
ഓവർസീയർ ഗ്രേഡ്-2/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-2 (സിവില്‍).

6. എൻ.സി.എ. (ജില്ലാതലം):

യൂണിവേഴ്സിറ്റി അസിസ്റ്റന്റ്/എല്‍.ഡി. ക്ലർക്ക്.
കമ്പ്യൂട്ടർ ഓപ്പറേറ്റർ ഗ്രേഡ്-2/ഓഫീസ് അറ്റൻഡർ ഗ്രേഡ്-2.
കൗണ്‍സിലർ ഗ്രേഡ്-2/ഡ്രൈവർ ഗ്രേഡ്-2.
ബില്‍ഡിംഗ് സൂപ്പർവൈസർ ഗ്രേഡ്-2.