ഫോറസ്റ്റ്, പൊലീസ്, ഫിഷറീസ് തുടങ്ങി 24 തസ്തികകളില്‍ പി.എസ്.സി നിയമനം; അപേക്ഷ ഡിസംബര്‍ മൂന്ന് വരെ; വിശദവിവരങ്ങൾ അറിയാം…!

Spread the love

തിരുവനന്തപുരം: പി.എസ്.സി 24 തസ്തികകളില്‍ നിയമനത്തിനു വിജ്ഞാപനം പുറത്തിറക്കി. 10 തസ്തികയില്‍ നേരിട്ടുള്ള നിയമനം, 2 തസ്തികയില്‍ തസ്തികമാറ്റം വഴി, 2 തസ്തികയില്‍ സ്പെഷല്‍ റിക്രൂട്ട്മെന്റ്, 10 തസ്തികയില്‍ എൻ.സി.എ നിയമനവുമാണ്.

video
play-sharp-fill

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 3 രാത്രി 12 വരെ. വെബ്സൈറ്റ്: www.keralapsc.gov.in.

നേരിട്ടുള്ള നിയമനം: കമ്ബനി/കോർപറേഷൻ/ബോർഡ് എന്നിവയില്‍ ലാസ്റ്റ് ഗ്രേഡ് സെർവന്റ്, പ്രിസണ്‍സ് ആൻഡ് കറക്ഷനല്‍ സർവിസില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസർ, പൊലിസ് വകുപ്പില്‍ പൊലിസ് കോണ്‍സ്റ്റബിള്‍ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ), ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സില്‍ റിസർച് ഓഫിസർ, മോട്ടർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെല്‍ഫെയർ ഫണ്ട് ബോർഡില്‍ ഡിസ്ട്രിക്‌ട് എക്സിക്യൂട്ടീവ് ഓഫിസർ/അഡിഷനല്‍ ഡിസ്ട്രിക്‌ട് എക്സിക്യൂട്ടീവ് ഓഫിസർ, ഫിഷറീസ് വകുപ്പില്‍ ഫിഷറീസ് ഓഫി സർ, കോപറേറ്റീവ് മില്‍ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡില്‍ സ്റ്റെനോഗ്രഫർ ഗ്രേഡ്-2/സ്റ്റെനോ ടൈപ്പിസ്റ്റ് ഗ്രേഡ്-2, ഇൻഡസ്ട്രിയല്‍ ഡവലപ്മെന്റ് കോർപറേഷനില്‍ അക്കൗണ്ടന്റ്, വനം-വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവർ, ജലഗതാഗത വകുപ്പില്‍ ബോട്ട് ലാസ്കർ തുടങ്ങിയവ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികമാറ്റം വഴി: ഫോറസ്റ്റ് ഡ്രൈവർ, സ്റ്റെനോഗ്രഫർ, ഗ്രേഡ് -2/സ്റ്റെനോ ടൈപ്പിസ്റ്റ് ഗ്രേഡ് -2 എന്നിവ.

പട്ടിക വിഭാഗക്കാർക്കുള്ള സ്പെഷല്‍ റിക്രൂട്ട്മെന്റ്: ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്‌.എസ്.എസ്.ടി സ്റ്റാറ്റിസ്റ്റിക്സ്, വിവിധ വകുപ്പുകളില്‍ ക്ലാർക്ക് എന്നിവ.

സംവരണസമുദായങ്ങള്‍ക്കുള്ള എൻ.സി.എ നിയമനം: ആരോഗ്യ വകുപ്പില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസർ, റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ, ഫയർ ആൻഡ് റെസ്ക്യു സർവിസില്‍ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ , ഡ്രൈവർ (ട്രെയിനി) തുടങ്ങിയവ.