
തിരുവനന്തപുരം: കേരള സർക്കാർ ആരോഗ്യ വകുപ്പിന് കീഴില്‍ മോർച്ചറി ടെക്നീഷ്യൻ തസ്തകിയിലേക്ക് സ്ഥിര നിയമനത്തിന് കേരള പി.എസ്.സി വിജ്ഞാപനമിറക്കി.
എസ്.സി, ഒബിസി വിഭാഗക്കാർക്കായുള്ള സ്പെഷ്യല്‍ എൻസിഎ റിക്രൂട്ട്മെന്റാണിത്. താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ക്ക് കേരള പി.എസ്.സി വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കാം.
തസ്തിക മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ് II
സ്ഥാപനം ആരോഗ്യ വകുപ്പ്
കാറ്റഗറി നമ്പർ 391/2025-393/2025
ഒഴിവുകള് 03
അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 19

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
ആരോഗ്യ വകുപ്പില്‍ മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ് II.
കാറ്റഗറി നം. സമുദായം ഒഴിവുകള്
391/2025 ഈഴവ/തിയ്യ/ബില്ലവ 01 (ഒന്ന്)
392/2025 പട്ടിക ജാതി 01 (ഒന്ന്)
393/2025 മുസ്ലീം 01 (ഒന്ന്)
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,100 രൂപമുതല്‍ 66,800 രൂപവരെ ശമ്പളം ലഭിക്കും.
നിയമനം: ഈഴവ/തിയ്യ/ബില്ലവ, പട്ടിക ജാതി, മുസ്ലീം എന്നീ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നും നേരിട്ടുള്ള നിയമനം.
ഈഴവ/തിയ്യ/ബില്ലവ, പട്ടിക ജാതി, മുസ്ലീം എന്നീ വിഭാഗത്തില്‍ പ്പെടാത്ത ഉദ്യോഗാർത്ഥികള്‍ ഈ തസ്തികയ്ക്ക് അപേക്ഷകള്‍ സമർപ്പിക്കുന്ന പക്ഷം അവരുടെ അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്. അങ്ങനെയുള്ളവർക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേകമായി നല്‍കില്ലെന്നും പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്.
പ്രായപരിധി
18 വയസിനും 39, 41 വയസിനും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഈഴവ/തിയ്യ/ബില്ലവ, മുസ്ലീം സമുദായത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ 02.01.1986 നും 01.01.2007 – നും ഇടയില്‍ ജനിച്ചവരായിരിക്കണം.
18-41, പട്ടിക ജാതി സമുദായത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ 02.01.1984-നും 01.01.2007 – നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
സയൻസ് വിഷയത്തില്‍ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത
NMC അംഗീകൃത സർവകലാശാലയില്‍ നിന്നോ, ഇന്ത്യ ഗവണ്‍മെന്റിന്റെ കീഴിലുള്ള നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നോ, കേരള സർക്കാരിന്റെ കീഴിലുള്ള സ്ഥാപനത്തില്‍നിന്നോ, അല്ലെങ്കില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ അംഗീകരിച്ച സ്ഥാപനത്തില്‍ നിന്നോ മെഡിക്കല്‍ ലെബോറട്ടറി ടെക്നോളജി കോഴ്സിലുള്ള ബിരുദം
അല്ലെങ്കില്‍
മെഡിക്കല്‍ എഡ്യൂക്കേഷൻ ഡയറക്ടർ നടത്തുന്ന മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമ, അല്ലെങ്കില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ അംഗീകരിച്ച മെഡിക്കല്‍ കോളേജ്/സ്ഥാപനത്തില്‍ നിന്നുള്ള മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയിലുള്ള ഡിപ്ലോമ
പ്രതിരോധ മേഖല /റെയില്‍വേ / ഇ.എസ്.ഐ /സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളുടെ ആശുപത്രികള്‍ ഉള്‍പ്പെടെ ഏതേങ്കിലും കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളില്‍ നിന്നും നേടിയ മോർച്ചറി ടെക്നീഷ്യൻ ആയിട്ടുള്ള ഒരു വർഷത്തെ പ്രവൃത്തി പരിചയം.
കേരള പാരാ മെഡിക്കല്‍ കൗണ്‍സിലിലുള്ള രജിസ്ട്രേഷൻ
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/



