സമയം കളയല്ലേ…! മില്‍മ, ജലഗതാഗത വകുപ്പ്, അച്ചടി വകുപ്പ്, കയര്‍ഫെഡ്, ഹൗസിങ് ബോര്‍ഡ്; 84 തസ്തികകളിലേക്ക് പിഎസ്‌സി റിക്രൂട്ട്‌മെന്റ് നാളെ അവസാനിക്കും

Spread the love

കൊച്ചി: കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) വിവിധ തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. കാറ്റഗറി നമ്പർ 90/2025 മുതല്‍ 174/2025 വരെയാണ് നിയമനങ്ങള്‍ നടക്കുന്നത്.

ജൂലൈ 16നകം പി.എസ്.സി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ പൂർത്തിയാക്കണം.

ജനറല്‍ റിക്രൂട്ട്‌മെന്റ്, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, എൻസിഎ റിക്രൂട്ട്‌മെന്റുകള്‍ വിളിച്ചിട്ടുണ്ട്. മില്‍മ, ആരോഗ്യ വകുപ്പ്, അധ്യാപകർ, ഹൗസിങ് ബോർഡ്, വാട്ടർ ട്രാൻസ്‌പോർട്ട്, കയർഫെഡ്, പൗള്‍ട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ, അച്ചടി വകുപ്പ്, വനിത ശിശു വികസന വകുപ്പ് തുടങ്ങിയ ഡിപ്പാർട്ടുമെന്റുകളിലായി ഒഴിവുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
അസിസ്റ്റന്റ് പ്രഫസർ -ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ന്യൂറോ സർജറി (മെഡിക്കല്‍ വിദ്യാഭ്യാസം), ജനറല്‍ മാനേജർ (മില്‍ക്ക് മാർക്കറ്റിങ് ഫെഡറേഷൻ), നോണ്‍ വൊക്കേഷനല്‍ ടീച്ചർ -ഇംഗ്ലീഷ് (എല്‍.പി/ യു.പി സ്കൂള്‍ അധ്യാപകരില്‍നിന്ന് തസ്തികമാറ്റം വഴി) (വി.എച്ച്‌.എസ്.ഇ) ലെക്ചറർ-ടൂള്‍ ആൻഡ് ഡൈ എൻജിനീയറിങ് (സാങ്കേതികവകുപ്പ്), അസിസ്റ്റന്റ് ഇലക്‌ട്രിക്കല്‍ ഇൻസ്പെക്ടർ (ഇലക്‌ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ്), അസിസ്റ്റന്റ് എൻജീനിയർ -സിവില്‍ (ഹൗസിങ് ബോർഡ്), ഫോർമാൻ (വാട്ടർ ട്രാൻസ്പോർട്ട്), ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം) (വ്യവസായിക പരിശീലനം) മീഡിയമേക്കർ (ഡ്രഗ്സ് കണ്‍ട്രോള്‍), ടെക്നീഷ്യൻ -ഗ്രേഡ് 2 (ഇലക്‌ട്രീഷ്യൻ) (ജനറല്‍ & സൊസൈറ്റി കാറ്റഗറി), (കെ.സി.എം.എം.എഫ്), ജനറല്‍ മാനേജർ (പ്രോജക്‌ട്) (കയർഫെഡ്), ഫിഷറീസ് അസിസ്റ്റന്റ് (ഫിഷറീസ് വകുപ്പ്), കോള്‍ക്കർ (ജലഗതാഗതം), ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പൗള്‍ട്രി ഡെവലപ്മെന്റ് കോർപറേഷൻ), എല്‍.ഡി ടൈപ്പിസ്റ്റ് (സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികള്‍/ കോർപറേഷനുകള്‍/ ബോർഡുകള്‍).

ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലതലം)
ഹൈസ്കൂള്‍ ടീച്ചർ (മലയാളം -തസ്തികമാറ്റം വഴി) തിരുവനന്തപുരം, പാലക്കാട്; അറബിക് (തസ്തികമാറ്റം വഴി) -കാസർകോട്; സംസ്കൃതം (തസ്തികമാറ്റം വഴി), തൃശൂർ, കണ്ണൂർ; ഫുള്‍ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ -അറബിക് (യു.പി.എസ്), കണ്ണൂർ; അറബിക് (തസ്തികമാറ്റം വഴി), കണ്ണൂർ; ഫുള്‍ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) -എല്‍.പി.എസ്, കൊല്ലം, മലപ്പുറം, വയനാട്, കണ്ണൂർ, പാലക്കാട്; എല്‍.പി സ്കൂള്‍ ടീച്ചർ (മലയാളം മാധ്യമം) (തസ്തികമാറ്റം വഴി നിയമനം) കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കണ്ണൂർ (വിദ്യാഭ്യാസം). കമ്ബ്യൂട്ടർ ഗ്രേഡ് -2, കോട്ടയം (അച്ചടിവകുപ്പ്); സാഡ്‍ലർ (വിമുക്ത ഭടന്മാരില്‍നിന്ന്) തൃശൂർ (എൻ.സി.സി); ആയ -പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് (വിവിധം) ഇലക്‌ട്രിസിറ്റി വർക്കർ, തൃശൂർ (തൃശൂർ കോർപറേഷൻ)

സ്പെഷല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
ഹയർസെക്കൻഡറി സ്കൂള്‍ ടീച്ചർ (ജൂനിയർ), കോമേഴ്സ് (പട്ടികജാതി/ വർഗം) (ഹയർസെക്കൻഡറി വിദ്യാഭ്യാസം)

സ്പെഷല്‍ റിക്രൂട്ട്മെന്റ് (ജില്ലതലം)
ഫോറസ്റ്റ് വാച്ചർ, കോട്ടയം, തൃശൂർ (പുരുഷന്മാർ മാത്രം), കോഴിക്കോട് (വനിതകള്‍ മാത്രം) (വനംവകുപ്പ്)

എൻ.സി.എ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
അസി. പ്രഫസർ- മൈക്രോബയോളജി (ഹിന്ദു നാടാർ), നിയോനാറ്റോളജി (എല്‍.സി)/ ആംഗ്ലോ ഇന്ത്യൻ- മെഡിക്കല്‍ വിദ്യാഭ്യാസം): പ്രഫസർ, പാത്തോളജി, മൈക്രോബയോളജി (ഈഴവ/ തിയ്യ/ ബില്ലവ) (ഗവ. ഹോമിയോപ്പതിക് മെഡി. കോളജുകള്‍); സോയില്‍ സർവേ ഓഫിസർ/ റിസർച്ച്‌ അസിസ്റ്റന്റ്/ കാർട്ടോഗ്രാഫർ/ ടെക്നിക്കല്‍ അസിസ്റ്റന്റ് (എസ്.സി.സി.സി) (മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണവകുപ്പ്); സ്റ്റോർസ്/ പർച്ചേസ് ഓഫിസർ, എസ്.സി (മില്‍ക്ക് മാർക്കറ്റിങ് ഫെഡറേഷൻ); പ്രീപ്രൈമറി ടീച്ചർ (ബധിര വിദ്യാലയം, (ഈഴവ/ തിയ്യ/ ബില്ലവ) (പൊതു വിദ്യാഭ്യാസം); ജൂനിയർ സിസ്റ്റംസ് ഓഫിസർ (ഇ.ടി.ബി) (സൊസൈറ്റി വിഭാഗം) (മില്‍ക്ക്മാർക്കറ്റിങ് ഫെഡറേഷൻ); ആർക്കിടെക്ചറല്‍ ഡ്രാഫ്റ്റ്സ് മാൻ ഗ്രേഡ് -2 (പട്ടികജാതി) (പൊതുമരാമത്ത് വകുപ്പ്). കെയർടേക്കർ (പുരുഷൻ) (എല്‍.സി/ ആംഗ്ലോ ഇന്ത്യൻ/ വിശ്വകർമ) (വനിത-ശിശു വികസന വകുപ്പ്); അക്കൗണ്ട്സ് ഓഫിസർ (പട്ടികജാതി); ജൂനിയർ അസിസ്റ്റന്റ് (പട്ടികജാതി) (മില്‍ക്ക് മാർക്കറ്റിങ് ഫെഡറേഷൻ); പ്യൂണ്‍/ അറ്റൻഡർ (മുസ്‍ലിം) (അപെക്സ് സൊസൈറ്റീസ് ഓഫ് കോഓപറേറ്റിവ് സെക്ടർ).

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (https://www.keralapsc.gov.in/home-2) സന്ദർശിക്കുക. ശേഷം ഹോം പേജില്‍ നിന്ന് notification ലിങ്ക് തിരഞ്ഞെടുക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലില്‍ കാറ്റഗറി നമ്ബർ നോക്കി അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.