
കൊച്ചി: കേരള സർക്കാർ വ്യവസായിക പരിശീലന വകുപ്പില്‍ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയില്‍ റിക്രൂട്ട്മെന്റ് നടക്കുന്നു. കേരള പിഎസ് സി നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്.
യോഗ്യരായ ഉദ്യോഗാർഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈനായി ജൂണ്‍ 4ന് മുൻപായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയർ ഇൻസ്ട്രക്ടർ (വെല്‍ഡർ) റിക്രൂട്ട്മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 37,400 രൂപമുതല്‍ 79,000 രൂപവരെ പ്രതിമാസം ശമ്പളമായി ലഭിക്കും.
പ്രായപരിധി
19 മുതല്‍ 44 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ 2.01.1981നും 1.1.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
എസ്എസ്എല്‍സി വിജയിച്ചിരിക്കണം.
ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവു വേണം.
OR അനുയോജ്യമായ ട്രേഡിലുള്ള നാഷണല്‍ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റും, ഒരു വർഷത്തെ പ്രവൃത്തി പരിചയവും.
OR ഗവണ്മെന്റ് അഥവാ ഗവണ്മെന്റ് അംഗീകൃത പോളിടെക്നിക്കില്‍ നിന്നും അനുയോജ്യമായ എഞ്ചിനീയറിങ് ശാഖയില്‍ നേടിയ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാർഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈൻ അപേക്ഷ നല്‍കുക. ആദ്യമായി അപേക്ഷ നല്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 04.