video
play-sharp-fill

ഏറ്റവും കൂടുതല്‍ പേര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ ഇനി മാസങ്ങള്‍ മാത്രം; നിയമനം നടന്നത് വെറും 30 ശതമാനം; ഒഴിവുകള്‍ പൂർണമായി പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാത്തതാണ് നിയമനത്തിന് തടസമെന്ന് റാങ്ക് ഹോള്‍ഡേഴ്സ്

ഏറ്റവും കൂടുതല്‍ പേര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ ഇനി മാസങ്ങള്‍ മാത്രം; നിയമനം നടന്നത് വെറും 30 ശതമാനം; ഒഴിവുകള്‍ പൂർണമായി പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാത്തതാണ് നിയമനത്തിന് തടസമെന്ന് റാങ്ക് ഹോള്‍ഡേഴ്സ്

Spread the love

തിരുവനന്തപുരം: ഒന്നര വർഷത്തില്‍ താഴെ മാത്രം കാലാവധി ശേഷിക്കുന്ന എല്‍.ഡി.ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളില്‍ ഇതുവരെ നിയമനം നടന്നത് 30 ശതമാനത്തില്‍ താഴെ.

എല്‍.ഡി. ക്ലാർക്ക് 26.77%, ലാസ്റ്റ് ഗ്രേഡ് 27.73%. എല്‍.ഡി. ക്ലാർക്ക് ലിസ്റ്റിന് 17 മാസവും ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന് 16 മാസവുമാണ് ബാക്കിയുള്ളത്. ഒഴിവുകള്‍ പൂർണമായി പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാത്തതാണ് നിയമനത്തിന് തടസമെന്നാണ് റാങ്ക് ഹോള്‍ഡേഴ്സ് പറയുന്നത്. 2019ലെ വിജ്ഞാപനത്തിന്റെ റാങ്ക് ലിസ്റ്റുകളാണിവ. കൊവിഡ് കാരണം മൂന്നുവർഷം കഴിഞ്ഞാണ് ലിസ്റ്റുകള്‍ പുറത്തുവന്നത്.

ലാസ്റ്റ് ഗ്രേഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 ജൂലായ് 18ന് 16,227 പേരുടെ ലിസ്റ്റ് വന്നു. 4501 പേർക്ക് ശുപാർശ അയച്ചു. 11,726 പേർ നിയമനം കാത്തിരിക്കുന്നു. ഏറ്റവും കൂടുതല്‍ നിയമനം തിരുവനന്തപുരത്ത് – 565. തിരുവനന്തപുരത്ത്‌ മാത്രമാണ് 500 കടന്നത്. വയനാട്ടില്‍ നിയമന ശുപാർശകളൊന്നും അയച്ചിട്ടില്ല. ഇടുക്കി, കോട്ടയം, തൃശൂർ പാലക്കാട്, കാസർകോട് ജില്ലകളില്‍ ജനുവരിയിലാണ് അവസാനം ശുപാർശ അയച്ചത്. ശുപാർശകളില്‍ 550 ഓളം എൻ.ജെ.ഡി.യാണ്. റാങ്ക് ലിസ്റ്റ് 2025 ജൂലായ് 17ന് റദ്ദാവും. കഴിഞ്ഞ ലിസ്റ്റിലെ 8255 പേർക്ക് നിയമനം നല്‍കിയിരുന്നു.

എല്‍.ഡി. ക്ലാർക്ക്

2022 ഓഗസ്റ്റ് ഒന്നിന് വന്ന ലിസ്റ്റില്‍ 23,518 പേരുണ്ടായിരുന്നു. 6,296 നിയമന ശുപാർശകളയച്ചു. 17,000ത്തിലേറെപ്പേർ നിയമനം കാത്തിരിക്കുന്നു. ഏറ്റവും കൂടുതല്‍ നിയമനം തിരുവനന്തപുരത്തും (733) കുറവ് കാസർകോടുമാണ് (199). കണ്ണൂർ, മലപ്പുറം, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ 500 കടന്നു. കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ കഴിഞ്ഞ ജനുവരിക്കുശേഷം ശുപാർശകള്‍ അയച്ചിട്ടില്ല. ലിസ്റ്റ് 2025 ജൂലായ് 31ന് റദ്ദാകും. കഴിഞ്ഞ ലിസ്റ്റിലെ 12,069 പേർക്ക് നിയമനം ലഭിച്ചിരുന്നു. ശുപാർശകള്‍ വൈകുന്നത് എൻ.ജെ.ഡി. ഒഴിവുകളിലെ നിയമനങ്ങളെയും ബാധിക്കും.