‘ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്തുളളപ്പോൾ ലാസ്‌റ്റ് ഗ്രേഡ് റാങ്ക്‌ലിസ്‌റ്റ് കാലാവധി നീട്ടുന്നത് എന്തിന്’? അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതി; ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പിഎസ്‌സി
സ്വന്തം ലേഖകൻ
കൊച്ചി: പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതി.
ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്തുളളപ്പോൾ ലാസ്‌റ്റ് ഗ്രേഡ് റാങ്ക്‌ലിസ്‌റ്റ് കാലാവധി നീട്ടുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രൈബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‌സി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ചോദ്യം ഉന്നയിച്ചത്.
സെപ്‌തംബർ അവസാനം വരെയാണ് ലാസ്‌റ്റ് ഗ്രേഡ് പട്ടികയുടെ കാലാവധി ദീർഘിപ്പിച്ച് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്.
ഇത്തരത്തിൽ ഇടക്കാല ഉത്തരവിറക്കാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് അധികാരമുണ്ടോ എന്ന സംശയവും ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രകടിപ്പിച്ചു.
ഒരു പട്ടികയുടെ കാലാവധി മാത്രമാണ് നീട്ടിയത്. അത് ശരിയല്ലെന്നും കോടതി പറഞ്ഞു.
അതേസമയം ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പിഎസ്‌സി കോടതിയിൽ അറിയിച്ചു. പുതിയ നിയമനത്തിനുളള നടപടികൾ സർക്കാർ തുടരുകയാണെന്ന് സർക്കാർ അറിയിച്ചിരുന്നു.
പട്ടിക നീട്ടുന്നത് പുതിയ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്‌ടപ്പെടും എന്ന് കാണിച്ചാണ് കോടതിയെ പിഎസ്‌സി സമീപിച്ചത്.
നാളെ കാലാവധി അവസാനിക്കുന്ന ലിസ്‌റ്റുകളുടെ കാലാവധി ഇനി നീട്ടില്ലെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചത്. ഇവയുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതായതിനാലാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.