
ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 477/2024), ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ട്രെയിനി (കാറ്റഗറി നമ്പർ 471/2024), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ഫയർമാൻ ഗ്രേഡ് 2 (ഒ.ബി.സി.) (കാറ്റഗറി നമ്പർ 341/2024)തസ്തികകളിലേക്ക് 12 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ നടത്തുന്ന ഒ.എം.ആർ. പരീക്ഷയ്ക്ക് മലപ്പുറം ജില്ലയിലെ മക്കരപറമ്പ (പി.ഒ.) ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പയിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1123019 മുതൽ 1123318 വരെയുള്ളവർ മലപ്പുറം എം.എസ്.പി. എച്ച്.എസ്.എസിലെ സെന്റർ 1 ലും ജി.എച്ച്.എസ്.എസ്. മക്കരപറമ്പയിൽ (ഹയർ സെക്കൻഡറി സെക്ഷൻ) ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1123319 മുതൽ 1123618 വരെയുളളവർ എം.എസ്.പി. എച്ച്.എസ്.എസിലെ സെന്റർ 2 ലും പ്രൊഫൈലിൽ പുതുതായി ജനറേറ്റ് ചെയ്തിട്ടുള്ള അഡ്മിഷൻ
ടിക്കറ്റുമായി ഹാജരായി പരീക്ഷയെഴുതണം.
അഭിമുഖംഇടുക്കി ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ (ഹൈസ്കൂൾ) (കാറ്റഗറി നമ്പർ
77/2024) തസ്തികയിലേക്ക് 16, 17 തീയതികളിലും, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 76/2024) തസ്തികയിലേക്ക് ജൂലൈ 18 നും കട്ടപ്പനയിലുള്ള പി.എസ്.സി. ഇടുക്കി ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
പത്തനംതിട്ട ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 335/2024) തസ്തികയിലേക്ക് 2025 ജൂലൈ 16 ന് രാവിലെ 9.30 നും വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 82/2024) തസ്തികഒ.എം.ആർ.പരീക്ഷഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) (ട്രെയിനി)(കാറ്റഗറി നമ്പർ 472/2024, 491/2024- എസ്.സി.സി.സി.) തസ്തികയിലേക്ക്15 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.കേരള പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 427/2024, 544/2024) തസ്തികയിലേക്ക്17 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.യിലേക്ക് 17, 18 തീയതികളിലും പി.എസ്.സി. പത്തനംതിട്ട ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒ.എം.ആർ.പരീക്ഷഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) (ട്രെയിനി)(കാറ്റഗറി നമ്പർ 472/2024, 491/2024- എസ്.സി.സി.സി.) തസ്തികയിലേക്ക്15 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.കേരള പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 427/2024, 544/2024) തസ്തികയിലേക്ക്17 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
ഹെൽത്ത് സർവീസസ്/ഹോമിയോപ്പതി/മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്
2/നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 202/2024, 332/2024, 469/2024, 523/2024) തസ്തികകളിലേക്ക്
18 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.കേരള പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ പൊലീസ് ബറ്റാലിയൻ) (കാറ്റഗറി നമ്പർ
582/2024, 091/2024-മുസ്ലീം, 446/2024-പട്ടികവർഗ്ഗം) തസ്തികയിലേക്ക്19 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ (വാർഡർ ഡ്രൈവർ) (കാറ്റഗറി നമ്പർ 732/2024) തസ്തികയിലേക്ക്22 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
2025 ജൂലൈയിലെ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ തിരുവനന്തപുരം,
എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ
ഓൺലൈൻ/ഒ.എം.ആർ./വിവരണാത്മക/പ്രായോഗിക പരീക്ഷകളായാണ് നടത്തുന്നത്. വിജ്ഞാപനം പി.എസ്.സി. വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിആഗസ്ത് 6 . പരീക്ഷാ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.കാഴ്ച പരിമിതരായ ഉദ്യോഗസ്ഥർക്കുള്ള വാചാപരീക്ഷ - വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
2025 ജൂലൈ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് കാഴ്ചപരിമിതരായ ഉദ്യോഗസ്ഥർക്ക് നടത്തുന്ന വാചാപരീക്ഷകൾക്കായി അപേക്ഷ ക്ഷണിച്ചുകൊണ്ടുളള വിജ്ഞാപനം പി.എസ്.സി. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിജ്ഞാപനത്തോടൊപ്പം ചേർത്തിട്ടുള്ള മാതൃകയിൽ അച്ചടിച്ചതോ, ടൈപ്പ് ചെയ്തതോ കമ്മീഷന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ ആയ അപേക്ഷാഫോറത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഒരോ പേപ്പറിനും (ഫ്രീ ചാൻസ് ഒഴികെ) 160/- (നൂറ്റി അറുപത്) രൂപാ നിരക്കിൽ ഏതെങ്കിലും ഗവൺമെന്റ് ട്രഷറിയിൽ തുക ഒടുക്കിയ അസ്സൽ ചെലാനും കാഴ്ചപരിമിതി സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം . അപേക്ഷകൾ ജോയിന്റ് സെക്രട്ടറി, വകുപ്പുതല പരീക്ഷാ വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മീഷൻ, പട്ടം, തിരുവനന്തപുരം, പിൻ-695004 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 6 .