പി എസ് സി ചോദ്യപേപ്പർ പകർത്തി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ : കേസ് വിവാദം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: പിഎസ്‌സിയില്‍ വീണ്ടും ചോദ്യപേപ്പര്‍ പകര്‍ത്തിയെഴുത്ത് വിവാദം. ഓണ്‍ലൈൻ ആപ്പുകളില്‍ നിന്ന് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്ടര്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ പകര്‍ത്തിയെഴുതിയെന്നാണ് ആരോപണം. 80 ചോദ്യങ്ങളില്‍ നിന്ന് മുപ്പത്തിയാറ് ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് അപ്പാടെ പകര്‍ത്തി. ഒമ്ബത് ചോദ്യങ്ങളില്‍ ചെറിയ വ്യത്യാസം മാത്രമാണ് വരുത്തിയത്. തെറ്റായ ഉത്തരങ്ങളും അതേപോലെ പകര്‍ത്തിയിട്ടുണ്ട്.

എട്ടുവര്‍ഷത്തിന് ശേഷമാണ് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്ടര്‍ പരീക്ഷ നടക്കുന്നത്. ഓണ്‍ലൈൻ ആപ്പുകളിലെ ചോദ്യങ്ങള്‍ മാത്രമല്ല, ഓപ്ഷനുകളും അതുപോലെ കോപ്പി ചെയ്തിട്ടുണ്ട്. എസ്.ഐ നിലവാരത്തിലുള്ള പരീക്ഷയായതിനാല്‍ പലരും വര്‍ഷങ്ങളായി ഇതിനായി തയ്യാറെടുത്തിരുന്നു. ആരെയെങ്കിലും സഹായിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു കോപ്പിയടി നടത്തിയതെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ പ്ലംബര്‍ പരീക്ഷയിലെ കോപ്പി പേസ്റ്റ് മീഡിയവണ്‍ പുറത്തെത്തിച്ചതോടെ പരീക്ഷ പിഎസ്‌സി റദ്ദാക്കിയിരുന്നു. മാര്‍ച്ച്‌ 4ന് നടന്ന പരീക്ഷയിലെ 90ശതമാനം ചോദ്യങ്ങളും പകര്‍ത്തിയത് ഒരു ഗൈഡില്‍ നിന്നായിരുന്നു. ചോദ്യപേപ്പറിലെ ‘കോപ്പി പേസ്റ്റ്’ പുറത്തുകൊണ്ടുവന്നത് മീഡിയവണായിരുന്നു. വ്യവസായ പരിശീലന വകുപ്പിലെ പ്ലംബര്‍ തസ്തികയിലേക്ക് നടത്തിയ പരീക്ഷ പി.എസ്.സി റദ്ദാക്കിയത്.

വ്യവസായ പരിശീലന വകുപ്പിലെ ജൂനിയര്‍ ഇൻസ്പെക്ടര്‍ അഥവാ പ്ലംബറുടെ പോസ്റ്റിലേക്ക് നടത്തിയ പരീക്ഷയിലാണ് ചോദ്യങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്തത്. 2019ല്‍ ഇറങ്ങിയ ‘പ്ലംബര്‍ തിയറി’ എന്ന പുസ്തകത്തില്‍ നിന്നാണ് നൂറില്‍ 96 ചോദ്യങ്ങളുo പകര്‍ത്തിയത് എന്ന് തെളിവ് സഹിതം മീഡിയവണ്‍ കണ്ടെത്തിയിരുന്നു