
പി.എസ്.സിയുടെ അഞ്ച് തസ്തികകളിലേക്ക് അഭിമുഖം; കൂടുതൽ വിവരങ്ങൾ അറിയാം…
സ്വന്തം ലേഖിക
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (പീഡിയാട്രിക് നെഫ്രോളജി -കാറ്റഗറി നമ്പര്‍ 287/2021) ഉള്‍പ്പെടെ അഞ്ച് തസ്തികകളിലേക്ക് അഭിമുഖം നടത്താന്‍ ഇന്നലെ നടന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (അഗദ തന്ത്ര, വിധി ആയുര്‍വേദ) – ഒന്നാം എന്‍.സി.എ- എല്‍.സി/എ.ഐ (കാറ്റഗറി നമ്പര്‍ 159/2021),കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (സ്റ്റാറ്റിസ്റ്റിക്സ്) – നാലാം എന്‍.സി.എ- പട്ടികവര്‍ഗം (കാറ്റഗറി നമ്പര്‍ 415/2021),മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍) (ബ്ലഡ് ബാങ്ക്) – ഒന്നാം എന്‍.സി.എ – എസ്.ഐ.യു.സി നാടാര്‍ (കാറ്റഗറി നമ്പര്‍ 316/2021), കൊല്ലം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് – ഏഴാം എന്‍.സി.എ – പട്ടികജാതി, പട്ടികവര്‍ഗം (കാറ്റഗറി നമ്പര്‍ 173/2020, 174/2020) തസ്തികകളിലാണ് അഭിമുഖം നടത്തുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ പബ്ലിക് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 378/2020),തൃശൂര്‍ ജില്ലയില്‍ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പില്‍ ട്രേസര്‍ (കാറ്റഗറി നമ്പര്‍ 399/2020),തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ഫീല്‍ഡ് വര്‍ക്കര്‍ – ഒന്നാം എന്‍.സി.എ- എസ്.സി.സി.സി, ഒ.ബി.സി (കാറ്റഗറി നമ്പര്‍ 275/2019, 276/2019) തസ്തികകളില്‍ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (സംസ്‌കൃതം) – സാഹിത്യ (കാറ്റഗറി നമ്പര്‍ 281/2019),
മൃഗസംരക്ഷണ വകുപ്പില്‍ വെറ്റിനറി സര്‍ജന്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 323/2020) തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
പൊലീസ് വകുപ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഒഫ് പൊലീസ് (ട്രെയിനി) (കാറ്റഗറി നമ്പര്‍ 388/2019, 389/2019, 390/2019), പൊലീസ് (ആംഡ് പൊലീസ് ബറ്റാലിയന്‍) വകുപ്പില്‍ ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 386/2019, 387/2019) തസ്തികകളില്‍ അര്‍ഹതാപട്ടിക പ്രസിദ്ധീകരിക്കും.
പട്ടികവര്‍ഗ വികസന വകുപ്പില്‍ ട്രെയിനിംഗ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 191/2019) തസ്തികയിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും.
കേരള വാട്ടര്‍ അതോറിറ്റിയില്‍ ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍ 211/2020) തസ്തികയിലേക്ക് ജനുവരി 30 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.15 വരെ നടത്തേണ്ടിയിരുന്ന ഒ.എം.ആര് പരീക്ഷ ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4.15 വരെ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റുമായി അതതു പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകണം.