പി.എസ്.സി ഹെെസ്കൂള്‍ ടീച്ചര്‍ റിക്രൂട്ട്മെന്റ്; ഒബിസിക്കാര്‍ക്കായി സ്പെഷ്യല്‍ നിയമനം; അപേക്ഷ വിളിച്ചു

Spread the love

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഹൈസ്‌കൂള്‍ ടീച്ചർ തസ്തികയിലേക്ക് കേരള പി.എസ്.സി വിജ്ഞാപനം പുറത്തിറക്കി.

video
play-sharp-fill

ഉറുദു ടീച്ചർ ഒഴിവിലേക്ക് ഒബിസി വിഭാഗക്കാർക്ക് മാത്രമായാണ് നിയമനം. ആകെ ഒരു ഒഴിവാണുള്ളത്. താല്‍പര്യമുള്ളവർ പി.എസ്.സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചർ (ഉറുദു) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01. ജില്ല അടിസ്ഥാനത്തില്‍ കോഴിക്കോടാണ് ഒഴിവ് വന്നിട്ടുള്ളത്.

Department General Education
Name of Post High School Teacher (Urdu)
CATEGORY NO 586/2025
Last Date Of Application 14.01.2026
ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 41,300 രൂപമുതല്‍ 87,000 രൂപവരെ ശമ്ബളം ലഭിക്കും.

നിയമനരീതി : നേരിട്ടുള്ള നിയമനം (കേരള സംസ്ഥാനത്തിലെ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട
ഉദ്യോഗാർത്ഥികളില്‍ നിന്നു മാത്രം)

പ്രായപരിധി

18നും 43നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികള്‍ 02.01.1982 നും 01.01.2007 നും ഇടയില്‍
ജനിച്ചവരായിരിക്കണം.

യോഗ്യതകള്‍

കേരളത്തിലെ സർവ്വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഉറുദു ഭാഷയിലുള്ള ബിരുദവും
ബി.എഡ്/ബി.റ്റി/എല്‍.റ്റിയും ഉണ്ടായിരിക്കണം.

അല്ലെങ്കില്‍ കേരളത്തിലെ സർവ്വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ പൗരസ്ത്യഭാഷ (ഉറുദു) പഠനത്തിലുള്ള ടൈറ്റില്‍ കൂടാതെ കേരളത്തിലെ പരീക്ഷാ കമ്മീഷണർ നല്‍കിയ ഭാഷാദ്ധ്യാപക പരിശീലന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്, കാറ്റഗറി III )
പാസ്സായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/