പിഎസ്‌സി ചോദ്യപേപ്പര്‍ തട്ടിപ്പ്; അപാകതകള്‍ പരിഹരിച്ച് കുറ്റപത്രം വീണ്ടും സമര്‍പ്പിച്ചു; പ്രതികള്‍ ജൂണ്‍ 20ന് കോടതിയില്‍ ഹാജരാകണം
സ്വന്തം ലേഖിക
തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രധാന പ്രതികളായ പിഎസ്‌സി ചോദ്യപേപ്പര്‍ തട്ടിപ്പ് കേസില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു.
ആദ്യം സമര്‍പ്പിച്ച കുറ്റപത്രം സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരം ചീഫ് ജുഡീഷ്യന്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകള്‍ വ്യക്തമല്ല എന്നായിരുന്നു സിജെഎം കോടതിയുടെ കണ്ടെത്തല്‍. അപാകതകള്‍ പരിഹരിച്ച് അന്വേഷണ സംഘം രണ്ടാമതായി സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു.
പ്രതികള്‍ ജൂണ്‍ 20-ന് കോടതി മുന്‍പാകെ ഹാജരാകണം. സംഭവം നടന്ന് നാലുവര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞയാഴ്ചയാണ് പൊലീസ് ആദ്യ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
കുറ്റപത്രം പരിശോധിച്ച കോടതി അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘത്തിന് മടക്കി അയക്കുകയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളായ അഞ്ച് എസ് എഫ് ഐ നേതാക്കളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.