
സ്വന്തം ലേഖകൻ
കോട്ടയം: പി എസ് സി ടെസ്റ്റിന് എത്തി വഴിയിൽ കുടുങ്ങിയ വിദ്യാർത്ഥിനിയെ കൃത്യ സമയത്ത് പരീഷ ഹാളിൽ എത്തിച്ച പാമ്പാടി എസ്. ഐ ലെബിമോൻ്റെ നേതൃത്തത്തിലുള്ള പോലീസ് സംഘമാണ് താരങ്ങൾ.
കഴിഞ്ഞ ശനിയാഴ്ച്ച പൊൻകുന്നം സ്വദേശിനിയായ യുവതി ആലാമ്പള്ളി PVS ഗവ: H S ൽ PC ടെസ്റ്റിനായി വീട്ടിൽ നിന്ന് നേരത്തേ ഇറങ്ങിയപ്പോൾ ഹാൾ ടിക്കറ്റ് എടുക്കാൻ മറന്നു. പിന്നീട് പെൺകുട്ടി പൊൻകുന്നത്തുനിന്നും തിരിച്ച് വീട്ടിൽ എത്തി ഹാൾ ടിക്കറ്റുമായി യാത്ര തുടരവെ പരീക്ഷാ സമയം അടുത്തു. തുടർന്ന് പൊൻകുന്നത്തുനിന്നും സെൻ്റ് ജോർജ് ബസ്സിൽ കയറിയ പെൺകുട്ടിയുടെ മുഖഭാവം കണ്ട ബസ്സ് ഡ്രൈവർ കാര്യം തിരക്കുകയും P S C ടെസ്റ്റിന് ഹാളിൽ ഉടൻ എത്തിയില്ലെങ്കിൽ പരീക്ഷ എഴുതാൻ സാധിക്കില്ലെന്നും പറഞ്ഞു ഡ്രൈവർ എത്രയും പെട്ടന്ന് ആലാമ്പള്ളിൽ എത്തിക്കാമെന്ന് ഉറപ്പ് നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ബസ്സ് കൊടുങ്ങൂരിൽ എത്തിയപ്പോൾ വഴി ബ്ളോക്ക് !ടെസ്റ്റിൽ എത്താൻ ഇനി സാധിക്കില്ല എന്ന കാരണത്താൽ പെൺകുട്ടി ബസ്സിൽ ഇരുന്ന് കരയുവാൻ തുടങ്ങി ഇതേ ബസ്സിൽ യാത്ര ചെയ്തിരുന്ന കോട്ടയം എക്സൈസ് സ്ക്വാഡിലെ ദീപു ബാലകൃഷ്ണൻ ഉടൻ പാമ്പാടി Si ലെബി മോനെ ഫോണിൽ വിവരം അറിയിച്ചു.
ഉടൻതന്നെ പാമ്പാടിയിലെ പോലീസ് വാഹനം വാഴൂരിൽ എത്തി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന Si ലെബി മോൻ ബിജു ഏബ്രഹാം, സീനിയർ സിവിൽ പോലീസ് ആഫീസർ ദയാലു എന്നിവർ ചേർന്ന് പെൺകുട്ടിയെ കൃത്യ സമയത്ത് പരീഷാ ഹാളിൽ എത്തിച്ചു , പരീഷാ ഹാളിലേക്ക് അപ്പോൾ തന്നെ പാമ്പാടി സ്റ്റേഷനിലെ Si ഷാജി NT ,C P O രാം കുമാർ എന്നിവരെ അയക്കുകയും ചെയ്തിരുന്നു
പക്ഷെ വളരെ പെട്ടന്ന് പരീക്ഷാ ഹാളിൽ കയറിയ കുട്ടിയുടെ പേരോ വിലാസമോ തിരക്കാൻ പോലും പോലീസ് ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല എങ്കിലും നല്ലൊരു പ്രവർത്തി ചെയ്ത മനസന്തേഷത്തോടെ അവർ വീണ്ടും ഡ്യൂട്ടിയിൽ മുഴുകി .