ശനിയാഴ്ചയിലെ പി.എസ്.സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം

Spread the love

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: യൂണിവേഴ്സിറ്റികളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ഉള്‍പ്പെടെ നാളെ ഉച്ചയ്ക്ക് 1.30 മുതല്‍ 3.15വരെ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഒ.എം.ആര്‍ പരീക്ഷാകേന്ദ്രത്തിന് മാറ്റം. തൃശൂര്‍ സി.എം.ജി.എച്ച്‌.എസ്.എസ്,കൂറ്റൂര്‍ (കേന്ദ്രം നമ്പര്‍:2421) എന്ന പരീക്ഷാകേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന രജിസ്റ്റര്‍ നമ്പര്‍ 1260980 മുതല്‍ 1261179 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ തൃശൂര്‍ ഗവ.മോഡല്‍ ബോയ്സ് എച്ച്‌.എസ്.എസ്. എന്ന പുതിയ പരീക്ഷാകേന്ദ്രത്തിലും, കൊടുങ്ങല്ലൂര്‍ ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂള്‍ (ജെ.ടി.എസ്.), (കേന്ദ്രം നമ്പര്‍:2448) എന്ന പരീക്ഷാകേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന രജിസ്റ്റര്‍ നമ്പര്‍ 1267160 മുതല്‍ 1267359 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ തൃശൂര്‍ എം.എ.ആര്‍.എം.ജി.വി.എച്ച്‌.എസ്.എസ്, ശാന്തിപുരം എന്ന പുതിയ പരീക്ഷാകേന്ദ്രത്തിലും ഹാജരായി പരീക്ഷ എഴുതണം.

അഭിമുഖ തീയതിയിൽ മാറ്റം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള പബ്ലിക് സർവ്വീസ് കമ്മിഷനിൽ പ്രോഗ്രാമർ തസ്തികയിലേയ്ക്ക് (കാറ്റഗറി നമ്പർ 388/2021) 24ന് രാവിലെ 9.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള അഭിമുഖം 25ന് രാവിലെ 9.30ലേക്ക് മാറ്റി.

സർട്ടിഫിക്കറ്റ് പരിശോധന

വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡ് എന്നിവയിൽ അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ 610/2021) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ട,ഈ തസ്തികയ്ക്കാവശ്യമായ സർട്ടിഫിക്കറ്റുകൾ വെരിഫൈ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ഒഴികെയുള്ളവർക്ക് 21,22 തീയതികളിൽ രാവിലെ 10.30ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. വിശദവിവരങ്ങൾക്ക് ഇ.ആർ14 വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ:04712546510.