video
play-sharp-fill

Wednesday, May 21, 2025
HomeMainസാങ്കേതിക കാരണങ്ങളാല്‍ പി.എസ്.സി പരീക്ഷകേന്ദ്രത്തില്‍ മാറ്റം; ഉദ്യോഗാർഥികള്‍ അവർക്കു ലഭിച്ചിട്ടുള്ള അതെ അഡ്മിഷൻ ടിക്കറ്റും അസ്സല്‍...

സാങ്കേതിക കാരണങ്ങളാല്‍ പി.എസ്.സി പരീക്ഷകേന്ദ്രത്തില്‍ മാറ്റം; ഉദ്യോഗാർഥികള്‍ അവർക്കു ലഭിച്ചിട്ടുള്ള അതെ അഡ്മിഷൻ ടിക്കറ്റും അസ്സല്‍ തിരിച്ചറിയല്‍ രേഖയുമായി പുതിയ പരീക്ഷ കേന്ദ്രത്തില്‍ എത്തിച്ചേരണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു

Spread the love

കോട്ടയം: സാങ്കേതിക കാരണങ്ങളാല്‍ പി.എസ്.സി പരീക്ഷകേന്ദ്രത്തില്‍ മാറ്റം. പുതിയ പരീക്ഷകേന്ദ്രങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ബിരുദതല പ്രാഥമിക പരീക്ഷ 2025 – അസിസ്റ്റന്റ് ഓഡിറ്റർ ഇൻ ഗവണ്മെന്റ് സെക്രട്ടേറിയറ്റ് /കെ.പി.എസ്.സി /എ.ജിസ് ഓഫീസ് /സ്റ്റേറ്റ് ഓഡിറ്റ് /വിജിലൻസ് ട്രിബൂണല്‍ (കാറ്റഗറി നമ്പർ), 576/2024,577/2024) സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി) ഇൻ പോലീസ് (കേരള സിവില്‍ പോലീസ് ), റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻ കേരള ഫോറസ്റ്റ് ആൻഡ് വൈല്‍ഡ്‌ലൈഫ് ഡിപ്പാർട്‌മെന്റ്, എക്‌സൈസ് ഇൻസ്പെക്ടർ (ട്രെയിനി)ഇൻ എക്‌സൈസ് (കാറ്റഗറി നമ്പർ), 051/24, 277/24, 443/24, 444/24, 445/24, 508/24, 509/24, 510/24, 511/24, 512/24) തുടങ്ങിയ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായ് കേരള പബ്ലിക് സർവീസ് കമ്മീഷൻ മേയ് 24 ന് ഉച്ചകഴിഞ്ഞു 1.30മുതല്‍ ഒ.എം.ആർ. പരീക്ഷ നിശ്ചയിച്ചിരുന്ന വൈക്കം, തെക്കേനട ഗവ.എച്ച്‌. എസ്. എസ്. ഫോർ ബോയ്‌സ് (സെന്റർ നമ്പർ 1443)എന്ന പരീക്ഷാകേന്ദ്രം സാങ്കേതിക കാരണങ്ങളാല്‍ ടി.വി. പുരം ഗവ.എച്ച്‌.എസിലേക്ക് മാറ്റി.

പരീക്ഷ എഴുതേണ്ട രജിസ്റ്റർ നമ്ബർ 1100274 മുതല്‍ 1100473 വരെയുള്ള ഉദ്യോഗാർഥികള്‍ അവർക്കു ലഭിച്ചിട്ടുള്ള അതെ അഡ്മിഷൻ ടിക്കറ്റും അസ്സല്‍ തിരിച്ചറിയല്‍ രേഖയുമായി മേയ് 24 ന് ഉച്ചകഴിഞ്ഞു 1.30ന് മുൻപായി അനുവദിച്ചിട്ടുള്ള പുതിയ പരീക്ഷ കേന്ദ്രത്തില്‍ എത്തിച്ചേരണമെന്ന് ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments