ഉദ്യോഗാർത്ഥികളുടെ സ്വപ്നത്തിന് വീണ്ടും തിരിച്ചടി; പഴയ ലിസ്റ്റിന്റെ കാലാവധി നീട്ടില്ല; പുതിയ റാങ്ക് ലിസ്റ്റിനായുള്ള പരീക്ഷകൾ നടത്താനൊരുങ്ങി പി.എസ്.സി; തീരുമാനം ഇന്ന് ചേർന്ന പി.എസ്.സി യോ​ഗത്തിൽ

ഉദ്യോഗാർത്ഥികളുടെ സ്വപ്നത്തിന് വീണ്ടും തിരിച്ചടി; പഴയ ലിസ്റ്റിന്റെ കാലാവധി നീട്ടില്ല; പുതിയ റാങ്ക് ലിസ്റ്റിനായുള്ള പരീക്ഷകൾ നടത്താനൊരുങ്ങി പി.എസ്.സി; തീരുമാനം ഇന്ന് ചേർന്ന പി.എസ്.സി യോ​ഗത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പി.എസ്.സി ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിന് പിന്നാലെ പുതിയ നീക്കവുമായി പി.എസ്.സി.

493 റാങ്ക് പട്ടികകളുടെ കാലാവധി നാലാം തീയതി അവസാനിക്കാനിരിക്കേ പുതിയ റാങ്ക് ലിസ്റ്റിനായി പരീക്ഷകൾ നടത്താനാണ് പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രിബ്യൂണൽ വിധിക്കെതിരേ കേസുമായി മുന്നോട്ടുപോകും. പി.എസ്.സി.യുടെ യോഗം തിങ്കളാഴ്ച ചേരുമ്പോൾ സർക്കാരിന്റേതായ 493 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന നിർദേശം സർക്കാർ പി.എസ്.സി.ക്ക് സമർപ്പിച്ചിരുന്നില്ല.

ഒക്ടോബറിൽ നടക്കാനിരിക്കുന്ന അടുത്തഘട്ടം പരീക്ഷകളുമായും മറ്റു നടപടികളുമായും മുന്നോട്ടുപോകാൻ പി.എസ്.സി. യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

5-2-21 മുതൽ 3-8-21 വരെ കാലാവധി നീട്ടിനൽകിയ റാങ്ക് പട്ടികകളുടെ കാലാവധിയാണ് നാലാം തീയതി അവസാനിക്കുന്നത്. എൽ.ഡി.സി.യുടെയും എൽ.ജി.സി.യുടെയും വരാനിരിക്കുന്ന പുതിയ പട്ടിക അടുത്തദിവസം പുറത്തിറങ്ങില്ല.

രണ്ടാംഘട്ട പരീക്ഷ നടക്കാത്തതാണ് കാരണം. എൽ.ഡി.സി. ഉദ്യോഗാർഥികൾ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ തിരുവനന്തപുരം ബെഞ്ചിനെ സമീപിച്ചിരുന്നു.

അതുപ്രകാരം സെപ്റ്റംബർ 29 വരെ ട്രിബ്യൂണൽ കാലാവധി നീട്ടി നൽകിയിരുന്നു. ഈ വിധിക്കെതിരേ പി.എസ്.സി. ഹൈക്കോടതിയെ സമീപിച്ചു.

ഏതെങ്കിലും ഒരു ലിസ്റ്റിനുവേണ്ടി മാത്രം റാങ്ക് പട്ടികയുടെ കാലാവധി നീട്ടി നൽകാൻ പി.എസ്.സി.ക്ക് കഴിയില്ലെന്നും അങ്ങനെ ചെയ്താൻ അത് മറ്റ് ലിസ്റ്റുകളെ ബാധിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.