
പി എസ് സി കോച്ചിംഗ് സെന്ററിലെ പെൺകുട്ടികളുടെ ബാത്റൂമിൽ ഒളി ക്യാമറ വച്ച അധ്യാപകൻ അറസ്റ്റിൽ
സ്വന്തംലേഖിക
കുന്ദമംഗലം: സ്വകാര്യ പി എസ് സി കോച്ചിംഗ് സെന്ററിലെ പെൺകുട്ടികളുടെ ബാത്റൂമിൽ ഒളി ക്യാമറ വച്ച അധ്യാപകൻ അറസ്റ്റിൽ. കുന്ദമംഗലത്ത്പ്ര വർത്തിക്കുന്ന പി എസ് സി കോച്ചിംഗ് സെന്ററിലെ ഗസ്റ്റ് അധ്യാപകൻ തിരുവനന്തപുരം വെട്ടുക്കാട് വിപിൻ നിവാസിൽ പ്രവീൺ കുമാർ (37) നെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾ പെൺകുട്ടികൾ ഉപയോഗിക്കുന്ന ബാത്ത്‌റൂമിൽ വച്ച ഒളിക്യാമറ ജീവനക്കാരി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപന ഉടമയ അറിയിക്കുകയും സ്ഥാപന ഉടമ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ജീവനക്കാരിയുടെ പരാതിയിലാണ് പൊലീസ് കേസ്സെടുത്തത്.
Third Eye News Live
0