play-sharp-fill
പിഎസ്‌സി ക്രമക്കേട് : ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞു ; സിബിഐ അന്വേഷിക്കണം : ചെന്നിത്തല

പിഎസ്‌സി ക്രമക്കേട് : ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞു ; സിബിഐ അന്വേഷിക്കണം : ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പിഎസ്സി ക്രമക്കേടിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞുെവന്നും പിഎസ്സിയുടെയും മുഖ്യമന്ത്രിയുടെയും വിശ്വാസ്യത തകർന്നെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പിഎസ്സി അംഗങ്ങളും കൂട്ടു നിന്നു. മറ്റു പരീക്ഷകളിലും ക്രമക്കേട് ഉണ്ടായിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കണം. പിഎസ്സി ചെയർമാന്റെ പങ്കും അന്വേഷിക്കണം, ചെന്നിത്തല വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, യൂണിവേഴ്‌സിറ്റി വധശ്രമക്കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളെ പിഎസ്സി റാങ്ക് പട്ടികയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളും അഖിൽ വധശ്രമക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെയാണ് പിഎസ്സിയുടെ കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ നിന്നും നീക്കീയത്. ഇവർ മൂന്ന് പേരും സാങ്കേതികമായി പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് പിഎസ്സി സ്ഥിരീകരിച്ചു.

പിഎസ്സി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐ നേതാക്കൾ തട്ടിപ്പ് നടത്തിയിട്ടുണ്ടാക്കാമെന്ന സംശയം ബലപ്പെടുത്തുന്നതെന്ന് ഇതു സംബന്ധിച്ച അറിയിപ്പിൽ പറയുന്നു. പരീക്ഷസമയത്ത് ഇവർ മൂന്ന് പേരും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങൾ ഇവർക്ക് എസ്എംഎസായി ലഭിച്ചുവെന്നാണ് നിഗമനം.

അത് കൂടാതെ പിഎസ്സി ചോദ്യപേപ്പർ ചോർത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത് എന്ന സംശയവും ഉയരുന്നുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിലെത്തിയ ശേഷം അധ്യാപകരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്തിയിരിക്കാനുള്ള സാധ്യത പിഎസ്സി വിജിലൻസ് തള്ളിക്കളയുന്നില്ല. ചോദ്യപേപ്പർ വാട്‌സാപ്പ് വഴി മൂവർക്കും ലഭിച്ചിരിക്കാം എന്ന നിഗമനത്തിലാണ് വിജിലൻസ് സംഘം ഇപ്പോൾ. കേരള പൊലീസിന്റെ സൈബർ വിഭാഗവുമായി സഹകരിച്ചാണ് പിഎസ്സി വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയത്. മൊബൈൽ ഫോൺ സ്മാർട്ട് വാച്ചുമായി കണക്ട് ചെയ്ത് തട്ടിപ്പ് നടത്തിയിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.