കോട്ടയം: ജില്ലയിൽ സൈനികക്ഷേമ വകുപ്പിൽ വെൽഫെയർ ഓർഗനൈസർ (ഫ്രം എക്സ് സർവീസ് മെൻ ഒൺലി-കാറ്റഗറി നമ്പർ 706/2023) തസ്തികയിലേക്ക് ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ച 01/2025/ഡി.ഒ.കെ. നമ്പർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം മേയ് 30ന് പബ്ലിക് സർവീസ് കമ്മീഷൻ ആലപ്പുഴ ജില്ലാ ഓഫീസിൽ നടക്കും.
ഒ.ടി.ആർ. പ്രൊഫൈൽ എസ.്എം.എസ.് എന്നിവ മുഖേന ലഭിച്ച അറിയിപ്പിൽ നിർദ്ദേശിച്ച തീയതിയിലും സമയത്തും അസൽ തിരിച്ചറിയൽ രേഖ, യോഗ്യതകൾ, വെയിറ്റേജ്, കമ്മ്യൂണിറ്റി എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, പ്രൊഫൈലിൽ ലഭ്യമാക്കിയ അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ഉദ്യോഗാർഥി നേരിട്ട് അഭിമുഖകേന്ദ്രത്തിൽ എത്തണം. വിശദ വിവരത്തിന് ഫോൺ: 0481 2578278.