video
play-sharp-fill

മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ കോഴ ആരോപണം; പി എസ് സി അംഗത്വം വിറ്റത് ലക്ഷങ്ങൾക്ക് ; പി എസ് സി അംഗം അബ്ദു സമദിൽ നിന്നും പണം വാങ്ങി പദവി കൈമാറി; വിജിലൻസ് അന്വഷണം പ്രഖ്യാപിച്ചേക്കും; ആരോപണവുമായി രംഗത്തെത്തിയത് ഇ. സി മുഹമ്മദ്‌ ; അഹമ്മദ് ദേവർകോവിൽ മന്ത്രി സ്ഥാനത്ത് തുടരാൻ ധാർമികമായി അർഹനല്ലെന്ന് വി ടി ബൽറാം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ കോഴ ആരോപണവുമായി ഐ എൻ എൽ മുൻ സെക്രട്ടറിയേറ്റ് അംഗം ഇ സി മുഹമ്മദ്‌ രംഗത്ത്. 20ലക്ഷം മുൻകൂറായി കോഴ നൽകിയ അബ്ദു സമദ് ഇപ്പോഴും പി എസ് സി അംഗമായി തുടരുന്നത് ആരോപണത്തിന് ഗുരുതരഛായ നൽകുന്നുണ്ട്.

നിലവിൽ തുറമുഖം മന്ത്രിയായ അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെയുള്ള അഞ്ച് നേതാക്കളെയാണ് കോഴ വാങ്ങാൻ നിയോഗിച്ചിരുന്നത്. ആകെ ആവശ്യപ്പെട്ട നാൽപ്പത് ലക്ഷത്തിൽ 20ലക്ഷം കൈമാറുകയും ബാക്കി ഖഡുക്കളായി കൈമാറുമെന്നുമായിരുന്നു ധാരണ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും സുതാര്യത ഉറപ്പിക്കേണ്ട പി എസ് സി പോലെയുള്ള പൊതുമേഖല സ്ഥാപനത്തിൽ അംഗമാകാൻ 40ലക്ഷം കോഴ വാങ്ങിയെന്ന ആരോപണം സർക്കാരിന്റെ പ്രതിശ്ചായക്ക് വീണ്ടും മങ്ങൽ ഏൽപ്പിച്ചിരിക്കുകയാണ്.

20ലക്ഷം ഒന്നാം ഖഡുവായി കൊടുത്തു. ഇത്രയും ലക്ഷങ്ങൾ നൽകി പി എസ് സി അംഗമാകാനും മാത്രം എന്ത് തിളക്കമാണ് ആ പദവിക്കുള്ളതെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.

അഹമ്മദ് ദേവർകോവിൽ മന്ത്രി സ്ഥാനത്ത് തുടരാൻ ധാർമികമായി അർഹനല്ലെന്നും സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും വി ടി ബൽറാം പ്രതികരിച്ചു.