പൊന്നിയിന്‍ സെല്‍വന്‍ 2-വിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം; നിര്‍മ്മാണ കമ്പനിയ്ക്ക് നോട്ടീസ്

പൊന്നിയിന്‍ സെല്‍വന്‍ 2-വിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം; നിര്‍മ്മാണ കമ്പനിയ്ക്ക് നോട്ടീസ്

സ്വന്തം ലേഖിക

കൊച്ചി: മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍ 2’ റിലീസ് ചെയ്ത് രണ്ടാം ദിനത്തില്‍ ആഗോളതലത്തില്‍ 100 കോടി നേടിയിരുന്നു.

ഇപ്പോഴും തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം നടക്കുന്ന ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍ 2’. ഇപ്പോഴിതാ ചിത്രത്തിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘വീര രാജ വീര’ എന്ന ഗാനത്തിന് എതിരെയാണ് ആരോപണം. ധ്രുപദ് ഗായകന്‍ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗറാണ് ആരോപണവുമായി രംഗത്തെത്തിയത്.

വാസിഫുദ്ദീനിന്റെ അച്ഛനും അമ്മാവനും (ദാഗര്‍ ബ്രദേഴ്‌സ്) ചേര്‍ന്ന് പാടിയ ശിവസ്‌തുതി അതേ താണ്ഡവ ശെെലിയില്‍ ഉപയോഗിച്ചാണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നതെന്നാണ് ആരോപണം. ഓരോ ഭാഗത്തിന്റെയും ക്രമീകരണത്തില്‍ മാത്രമാണ് വ്യത്യാസമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അഠാണ രാഗത്തിലുള്ള കോംമ്പോസിഷന്‍ ചെയ്തത്. തന്റെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീന്‍ ദാഗറാണെന്നും ഇത് തന്റെ പിതാവായ ഫയാസുദ്ദീന്‍ ദാഗറുമൊത്ത് വര്‍ഷങ്ങളോളം പാടിയതാണെന്നും വാസിഫുദ്ദീന്‍ പറഞ്ഞു.

ഇതിനെക്കുറിച്ച്‌ പറഞ്ഞുകൊണ്ട് പി എസ് ടുവിന്റെ നിര്‍മ്മാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അതേസമയം, വാസിഫുദ്ദീന്റെ ആരോപണം മദ്രാസ് ടാക്കീസ് നിഷേധിച്ചു.

ആരോപണം തെറ്റാണെന്നും പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അവര്‍ പറഞ്ഞു. 13ാം നൂറ്റാണ്ടില്‍ നാരായണ പണ്ഡിതാചാര്യന്‍ ചെയ്ത കോംബോസിഷനാണ് ഇതൊന്നും അവര്‍ വ്യക്തമാക്കി. ആലാപന ശെെലിയില്‍ ആര്‍ക്കും കുത്തക അവകാശപ്പെടാന്‍ സാധിക്കില്ലെന്നും മദ്രാസ് ടാക്കീസ് പറഞ്ഞു.