‘പുതുതലമുറയുടെ വഴിമുടക്കാൻ ആഗ്രഹിക്കുന്നില്ല’; നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത് വ്യക്തിപരമായ തീരുമാനമെന്ന് പി എസ് ശ്രീധരൻ പിള്ള

Spread the love

ചെങ്ങന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ചെങ്ങന്നൂരില്‍ നിന്ന് മത്സരിക്കാൻ സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് ഗോവ മുൻ ഗവർണർ അഡ്വ.  പി എസ് ശ്രീധരൻ പിള്ള.

video
play-sharp-fill

മത്സരിക്കാത്തത് വ്യക്തിപരമായ തീരുമാനമാണെന്നും പുതുതലമുറയുടെ വഴിമുടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി.

ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുൻപ് തന്നെ തീരുമാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ രാഷ്ട്രീയത്തില്‍ അധികാരം ഒരു ലഹരിയായി മാറിയിരിക്കുകയാണെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മുഖ്യമന്ത്രിയായ പിണറായി വിജയന്റെയും പ്രതിപക്ഷനേതാവ് വിഡി സതീശന്റെയും ബിജെപിക്കെതിരെ ഉയർത്തിയ ഡീല്‍ ആരോപണങ്ങള്‍ക്കെതിരെയും ശ്രീധരൻ പിള്ള വിമർശിച്ചു.

ഡീല്‍ ആരോപണത്തിന്റെ ഉത്തരവാദിത്തം എല്‍ഡിഎഫിനും യുഡിഎഫിനുമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്താല്‍ വിജയിക്കില്ലെന്ന ധാരണ മാറി. സംസ്ഥാനത്തെ നിരവധി പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും ബിജെപി ഭരണത്തില്‍ വന്നിട്ടുണ്ട്.

മുഖ്യമന്ത്രി ഉയർത്തുന്ന കോലീബി സഖ്യാരോപണം വസ്തുതാവിരുദ്ധവും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ജനസംഘവുമായി ചേർന്ന് സിപിഎം മത്സരിച്ച സംഭവങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്നും വിമർശിച്ചു.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉന്നയിക്കുന്ന ആരോപണങ്ങള്‍ ദുരുദ്ദേശത്തോടെയാണ്. ബിജെപിയുടെ മുന്നേറ്റം തടയാനാകാത്ത സാഹചര്യത്തിലാണ് കുപ്രചാരണങ്ങള്‍ നടക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം എൻഡിഎയ്ക്ക് അനുകൂലമാണ്. സംസ്ഥാനത്ത് എൻഡിഎ വലിയ വിജയം നേടുമെന്നും ശ്രീധരൻ പിള്ളപറഞ്ഞു.