എസ് എഫ് ഐ മാർച്ച് തീരുമാനിച്ചത് എംപി ഓഫിസിൽ ആളില്ലായിരിക്കും എന്ന ധാരണയിൽ; പ്ലാനിട്ടത് ഓഫീസിൽ കയറി വാഴ വെച്ച് ​ഫോട്ടോ ​വൈറലാക്കാൻ; പദ്ധതി പാളിയതോടെ ജീവനക്കാരെ കയ്യേറ്റം ചെയ്തു; രാഹുൽ ഗാന്ധിയു​ടെ ഓഫീസിൽ സംഭവിച്ചത് ഇതാണ്

Spread the love

സ്വന്തം ലേഖിക
​കൽപറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിൽ കയറി സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഓഫീസിൽ കയറി എം പിയുടെ കസേരയിൽ വാഴ വെച്ച് ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കാനായിരുന്നു പ്രതിഷേധക്കാരുടെ പ്ലാൻ. എംപി ഓഫിസിൽ ആളില്ലായിരിക്കും എന്ന ധാരണയിലാണ് എസ് എഫ് ഐ മാർച്ച് തീരുമാനിച്ചത്.

എന്നാൽ മാർച്ചുമായി എത്തിയതോടെ ഓഫീസിന് മുന്നിലെ ഷട്ടറിട്ട് പോലീസ് കാവൽ നിന്നതോടെ പദ്ധതി പൊളിഞ്ഞുതുടർന്ന് അ‌ടുത്ത പ്ലാൻ നടപ്പാക്കുകയായിരുന്നു. പ്രവർത്തകർ വാഴത്തൈയുമായി കെട്ടിടത്തിനു മുകളിലേക്കു വലിഞ്ഞുകയറി. ജനലിനുള്ളിലൂടെ വലിഞ്ഞുകയറിയപ്പോൾ ഓഫിസിനുള്ളിൽ ജീവനക്കാരെ പ്രതീക്ഷിച്ചില്ലെന്നു സമരത്തിൽ പങ്കെടുത്തവർ പറയുന്നു.

ഓഫിസ് ജീവനക്കാരനായ അഗസ്റ്റിൻ പുൽപള്ളിയെ കയ്യേറ്റം ചെയ്തതോടെ പദ്ധതികളെല്ലാം പാളി. കൂട്ടംകൂടിയുള്ള ആക്രമണമാണു പിന്നീട് ഓഫിസിനുള്ളിൽ നടന്നത്. ഓഫിസിനുള്ളിൽ കയറേണ്ടിയിരുന്നില്ലെന്നു സിപിഎം നേതാക്കൾ തന്നെ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group