ഇറാനിൽ പ്രക്ഷോഭം വ്യാപിക്കുന്നു; ട്രംപിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് റിസാ പഹ്‌ലവി; ട്രംപ് അമേരിക്ക ഭരിച്ചാൽ മതിയെന്ന് ഖമനയി

Spread the love

ടെഹ്റാൻ: ഇറാനിൽ സാമ്പത്തിക പ്രതിസന്ധിക്കെതിരെയുള്ള പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് റിസാ പഹ്‌ലവി.

video
play-sharp-fill

‘പ്രസിഡന്റ്, ഇത് അങ്ങയുടെ ശ്രദ്ധയ്ക്കും പിന്തുണയ്ക്കും അടിയന്തര നടപടിക്കുമായുള്ള ആഹ്വാനമാണ്. ഇറാനിലെ ജനങ്ങളെ സഹായിക്കാൻ ഇടപെടാൻ ദയവായി തയ്യാറാകണം’ – റിസാ പഹ്‌ലവി സമൂഹമാധ്യമ പോസ്റ്റിൽ ആവശ്യപ്പെട്ടു.

1979ൽ ഇസ്ലാമിക വിപ്ലവത്തിൽ അധികാരം നഷ്ടപ്പെട്ട ഷാ ഭരണാധികാരിയായ മുഹമ്മദ് റിസാ പഹ്‌ലവിയുടെ മകനാണ് റിസാ പഹ്‌ലവി. ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് ഇറാനിൽ നിന്നു പലായനം ചെയ്ത റിസാ പഹ്‌ലവി ഇപ്പോൾ യുഎസിലാണ് താമസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ആദ്യം ടെഹ്റാനിലും ചില നഗരങ്ങളിലും മാത്രമായിരുന്ന പ്രക്ഷോഭം ഇപ്പോൾ അനവധി നഗരങ്ങളിലേക്ക് വ്യാപിച്ചു. രാജ്യത്തെ 31 പ്രവിശ്യകളിലും പ്രതിഷേധം നടക്കുന്നതായാണ് റിപ്പോർട്ടുകൾ.

ജനകീയ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ രാജ്യത്തൊട്ടാകെ ഇന്റർനെറ്റ് നിരോധിച്ചു. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയെന്ന് റിപ്പോർട്ടുകളുണ്ട്. 2,500പേരെ കരുതൽ തടങ്കലിലാക്കി. ഡിസംബർ 28ന് വിലക്കയറ്റത്തിനെതിരെ ആരംഭിച്ച സമരത്തെ കർശനമായാണ് ഇറാൻ ഭരണകൂടം നേരിട്ടത്.

എന്നാൽ, പ്രതിഷേധം വ്യാപിച്ചതോടെ പൊലീസ് നടപടികൾ മയപ്പെടുത്തി. പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി.