
വിജയിയെ പ്രഖ്യാപിച്ചപ്പോൾ കോഡ് നമ്പര്‍ പറയേണ്ട സ്ഥാനത്ത് സ്കൂളിൻ്റെ പേര് പറഞ്ഞു; ഒന്നാം സ്ഥാനം നൽകേണ്ട സ്കൂളിനെ ജഡ്ജ് ആദ്യം തീരുമാനിച്ചെന്ന് ആരോപണം; കലോത്സവത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും; വിദ്യാർഥികളും നാട്ടുകാരും പാട്ടുപാടി പ്രതിഷേധിച്ചു; പ്രതിഷേധത്തിനിടെ അഞ്ചുപേർ പോലീസ് കസ്റ്റഡിയിൽ
മലപ്പുറം: മലപ്പുറം ജില്ലാ സ്കൂൾ കലോത്സവത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും. കോട്ടക്കലിൽ നടക്കുന്ന കലോത്സവത്തിൽ വിജയിയെ പ്രഖ്യാപിക്കുമ്പോൾ ജഡ്ജ് സ്കൂളിന്‍റെ പേരു കൂടി പറഞ്ഞതാണ് വാക്കേറ്റത്തിനും പ്രതിഷേധത്തിനും ഇടയാക്കിയത്.
വേദിക്ക് സമീപം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
ഒന്നാം സ്ഥാനം നൽകുന്ന സ്കൂളിനെ ജഡ്ജ് ആദ്യം തീരുമാനിച്ചെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആരോപിച്ചു. ഇതെ തുടര്‍ന്നാണ് കോഡ് നമ്പര്‍ മാത്രം പറയേണ്ട സ്ഥാനത്ത് സ്കൂളിന്‍റെ പേര് കൂടി ജഡ്ജ് പറഞ്ഞതെന്നും ഇവര്‍ ആരോപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർഥികളും നാട്ടുകാരും പാട്ടുപാടി പ്രതിഷേധിച്ചു. വേദിക്ക് സമീപം കുത്തിയിരുന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പ്രതിഷേധവുമായി ബന്ധപെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Third Eye News Live
0