video
play-sharp-fill

നഗ്നയായി നടുറോഡില്‍  നഴ്‌സിന്റെ വേറിട്ട പ്രതിഷേധം; പിന്നാലെ അറസ്റ്റ്; സംഭവം ഇങ്ങനെ

നഗ്നയായി നടുറോഡില്‍ നഴ്‌സിന്റെ വേറിട്ട പ്രതിഷേധം; പിന്നാലെ അറസ്റ്റ്; സംഭവം ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

ജയ്പൂര്‍:നിയമനം ലഭിക്കാൻ വൈകിയതിലുള്ള നിരാശമൂലം രാജസ്ഥാനില്‍ പൊതുജനം നോക്കിനില്‍ക്കേ നഴ്‌സ് നഗ്നയായിനിന്ന് പ്രതിഷേധിച്ചു. 36കാരിയായ നഴ്‌സാണ് ജോലിയില്‍ നീതി നിഷേധിക്കുന്നതിന്റെ മനോവിഷമത്തില്‍ വേറിട്ട പ്രതിഷേധം നടത്തിയത്.

ജയ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം. കഴിഞ്ഞ കുറെ നാളുകളായി സെലക്ഷന്‍ കിട്ടിയ ശേഷം നിയമനത്തിനായി കാത്തുനില്‍ക്കുകയാണ് യുവതി. ഇതില്‍ തീരുമാനമാകാത്തതിലുള്ള മനോവിഷമത്തിലാണ് യുവതി വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുവഴിയിലാണ് യുവതി നഗ്നയായി പ്രതിഷേധിച്ചത്.സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തുമ്പോള്‍ റോഡിന് നടുവില്‍ നഗ്നയായി നില്‍ക്കുന്ന നിലയിലായിരുന്നു യുവതി എന്ന് പൊലീസ് പറയുന്നു. സമാധാനത്തിന് ഭംഗംവരുത്തി എന്ന കുറ്റം ചുമത്തി യുവതിക്കെതിരെ കേസെടുത്തതായും പൊലീസ് പറയുന്നു.