‘മതവിശ്വാസങ്ങളെയും അവകാശങ്ങളെയും അവഗണിക്കുന്നു’; പെസഹാ വ്യാഴം, ദുഃഖ ശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ; നടപടിക്കെതിരെ കെഎല്‍സിഎ പ്രതിഷേധം 

Spread the love

കോഴിക്കോട്: പെസഹാ വ്യാഴം, ദുഃഖശനി, ഈസ്റ്റർ ദിനങ്ങളില്‍ പരീക്ഷകള്‍ നിശ്ചയിച്ച നടപടിക്കെതിരെ പ്രതിഷേധം.

video
play-sharp-fill

കെഎല്‍സിഎ കോഴിക്കോട് അതിരൂപത രൂപത സമിതിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

വിശ്വാസികള്‍ ആരാധനയിലും ആത്മീയ പ്രവർത്തനങ്ങളിലും മുഴുകേണ്ട ദിനത്തില്‍ പരീക്ഷകള്‍ നടത്തുന്നത് മതവിശ്വാസങ്ങളെയും അവകാശങ്ങളെയും അവഗണിക്കുന്നതാണെന്ന് സമിതി ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വിദ്യാർത്ഥികളെ വിശുദ്ധവാര ദിനത്തില്‍ പരീക്ഷയെഴുതാൻ നിർബന്ധിക്കുന്നത് ക്രൈസ്തവ സമൂഹത്തോടുളള അനീതിയാണെന്നും ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെട്ട് പരീക്ഷ തീയതികള്‍ പിൻവലിച്ച്‌ പുനഃക്രമീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

തീരുമാനം തിരുത്താത്ത പക്ഷം ശക്തമായ സമര പരിപാടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കെഎല്‍സിഎ മുന്നറിയിപ്പ് നല്‍കി. മതസ്വാതന്ത്ര്യവും വിശ്വാസികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സമിതി പറഞ്ഞു.

ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ-മെയിൻ രണ്ടാംഘട്ട പരീക്ഷ തീയതികള്‍ കഴിഞ്ഞ ദിവസമാണ് ദേശീയ പരീക്ഷാ ഏജൻസി പ്രസിദ്ധീകരിച്ചത്. പെസഹാ വ്യാഴമായ ഏപ്രില്‍ 2, ദുഃഖശനി ദിവസമായ ഏപ്രില്‍ 4, ഈസ്റ്റർ ദിവസമായ ഏപ്രില്‍ 5 എന്നീ തീയതികളിലും പരീക്ഷ നിശ്ചയിച്ചതാണ് പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ ദിവസമാണു തീയതികള്‍ വ്യക്തമാക്കിയുള്ള സർക്കുലർ എൻടിഎ പ്രസിദ്ധീകരിച്ചത്.