പാറ്റിയെടുത്ത നെല്ല് ഉപാധികളില്ലാതെ സംഭരിക്കുക… കർഷക ദ്രോഹം അവസാനിപ്പിക്കുക: മധുരവേലി പടിഞ്ഞാറേപ്പുറം പാടശേഖരത്തിലെ വിളവെടുപ്പ് നടത്തി പാറ്റിയ 300 ടൺ നെല്ല് 20 ദിവസമായിട്ടും സംഭരിക്കാത്തത്തിൽ പ്രതിഷേധം; കർഷകർ പാഡി ഓഫീസ് ഉപരോധിച്ചു

Spread the love

കോട്ടയം: കോട്ടയം  ജീല്ലയിലെ മധുരവേലി പടിഞ്ഞാറേപ്പുറം പാടശേഖരത്തിലെ വിളവെടുപ്പ് നടത്തി പാറ്റിയ 300 ടൺ നെല്ല് 20 ദിവസമായിട്ടും സംഭരിക്കാത്തത്തിൽ പ്രതിഷേധിച്ച് കർഷകർ പാഡി ഓഫീസ് ഉപരോധിച്ചു.

video
play-sharp-fill

ഫ്രാൻസിസ് ജോർജ് എം പി ഉപരോധ സമരം ഉൽഘാടനം ചെയ്തു തുടർന്ന് ഫ്രാൻസിസ് ജോർജ് എം.പി പാഡി ഓഫീസറുമായി നടത്തിയ ചർച്ചയെ തുടർന്ന് നാളെ മുതൽ നെല്ലു സ൦ഭരിക്കാമെന്ന് പാഡി ഓഫീസർ ഉറപ്പു നൽകി.

കർഷകരായ രഘുവരൻ സിറിയക് ജോസഫ് , ക്രിസ്റ്റിഫർ, സുരേഷ് എ൦ പി,അനിൽ മലരിക്കൽ , സന്തോഷ് കുറുപ്പ്,എബി ഐപ്പ്, എ.കെ.ജോസഫ് , ടോമി പൂവക്കോടൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group