ഭിന്നശേഷി ഉത്തരവിന്‍റെ മറവില്‍ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ തടസപ്പെടുത്തുന്നു: ടീച്ചേഴ്‌സ് ഗില്‍ഡിന്‍റെ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും 23ന് കോട്ടയത്ത്

Spread the love

കോട്ടയം: ഭിന്നശേഷി ഉത്തരവിന്‍റെ മറവില്‍ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ തടസപ്പെടുത്തുന്ന വിദ്യാഭ്യാസ രംഗത്തെ അനീതിക്കെതിരേ ടീച്ചേഴ്‌സ് ഗില്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 23ന് കോട്ടയത്ത് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും.

രാവിലെ 9.30ന് ഗാന്ധി സ്‌ക്വയറില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് കളക്ടറേറ്റില്‍ എത്തി സമാപിക്കും. തുടര്‍ന്ന് ധര്‍ണയും നടക്കും. ഭിന്നശേഷി സംവരണം പൂര്‍ണമായി പാലിച്ചിട്ടും, അതിന്റെ പേരില്‍ സര്‍ക്കാര്‍ അധ്യാപക നിയമനങ്ങള്‍ നിരസിച്ചിരിക്കുന്നത് ഗുരുതരമായ അനീതിയാണെന്ന് ടീച്ചേഴ്‌സ് ഗില്‍ഡ് ആരോപിക്കുന്നു.

2018 മുതൽ 2021 വരെ താൽക്കാലിക നിയമനത്തിലും തുടർന്ന് ദിവസ വേതനാടിസ്ഥാനത്തിലും സേവനം ചെയ്യുന്ന അധ്യാപകർക്ക് ശമ്പളവും, പ്രമോഷനും, ഇൻക്രിമെന്റും, ഗ്രേഡ് പ്രമോഷനും, അവധി ആനുകൂല്യങ്ങളും ഇന്നുവരെയും ലഭിച്ചിട്ടില്ല. വർഷങ്ങളായി അവകാശങ്ങൾ നഷ്ടപ്പെടുന്നുവെങ്കിലും ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും ക്രൈസ്തവ മാനേജ്മെന്റുകളെ സർക്കാർ നിരന്തരം അവഗണിക്കുന്ന സാഹചര്യമാണിപ്പോൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപക സമൂഹത്തെ പ്രതിസന്ധിയിലേക്ക് നയിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം, വിജയപുരം രൂപതകളിലെ ടീച്ചേഴ്‌സ് ഗില്‍ഡിന്‍റെ ആഭിമുഖ്യത്തിലാണ് 23ന് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്