കോഴിക്കോട് മൊബൈൽ ടവറിനെതിരെ പ്രതിഷേധം; നാട്ടുകാരും പോലീസും തമ്മിൽ സംഘർഷം; ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊടുത്താൻ ശ്രമം; പെട്രോൾ കുപ്പി പിടിച്ചു വാങ്ങുന്നതിനിടെ പെട്രോൾ കണ്ണിൽ വീണ് പേരാമ്പ്ര ഇൻസ്പെക്ടർക്കും പരിക്ക്; സംഭവത്തിൽ 9 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

കോഴിക്കോട്: കോഴിക്കോട് ചാലിക്കരയിൽ മൊബൈൽ ടവർ നിർമാണത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം.

പ്രതിഷേധത്തിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്താനും ശ്രമം. പ്രദേശവാസിയായ രവീന്ദ്രനാണ് ദേഹത്ത് പെട്രോൾ ഒഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചത്.

ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്രോൾ കുപ്പി പിടിച്ച് വാങ്ങുന്നതിനിടെ പെട്രോൾ കണ്ണിൽ വീണ് പേരാമ്പ്ര ഇൻസ്‌പെക്ടർക്കും പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധിച്ച ഒൻപത് പേർ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസ് സുരക്ഷയോടെ ടവർ നിർമാണം തുടങ്ങാൻ ശ്രമിച്ചപ്പോഴായിരുന്നു സംഘര്‍ഷം.