നാട്ടകത്തെ പെൺവാണിഭ കേന്ദ്രത്തിൽ നിന്നു പിടിയിലായവരെല്ലാം 25 വയസിൽ താഴെയുള്ള യുവതികൾ: പ്രതിദിനം സമ്പാദിക്കുന്നത് പതിനായിരങ്ങൾ; പിടിയിലായ പൊലീസിനെ വെല്ലുവിളിച്ച് അനാശാസ്യ കേന്ദ്രം പ്രവർത്തിച്ച് എം.സി റോഡരികിൽ; പിടിയിലായവരിൽ ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗവും: ഹോട്ടലിൽ താമസിച്ചവരിൽ ഒരു എ.എസ്.ഐയും

Spread the love

തേർഡ് ഐ ബ്യൂറോ 

video
play-sharp-fill

കോട്ടയം: നാട്ടകത്ത് എം.സി റോഡരികിലെ ഹോട്ടലിലെ പെൺവാണിഭ കേന്ദ്രത്തിൽ നിന്നും പിടിയിലായവരിൽ ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗവും. ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗം കുറിച്ചി കേളൻകവല ചാലയ്ക്കൽ വീട്ടിൽ ഫിലിപ്പ് ജോസഫ് (43)നെയാണ് പെൺവാണിഭ കേന്ദ്രത്തിൽ നിന്നും ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളും ഹോട്ടൽ ഉടമയും അടക്കം അഞ്ചു പുരുഷൻമാരെയാണ് സംഭവ സ്ഥലത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആലപ്പുഴ കുമരങ്കരി കപ്പിഴാക്കൽ വീട്ടിൽ കെ.വി ജോസൂട്ടി (46), കോട്ടയം പാദുവാ മുണ്ടയ്ക്കൽ റെജിമോൻ (46), ചങ്ങനാശേരി ചീരഞ്ചിറ തകിടിയേൽ തെങ്ങുംപ്ലാനം സന്ദീപ് രവീന്ദ്രൻ (33), നാട്ടകം പാക്കിൽ പടനിലം വീട്ടിൽ സാജൻ എബ്രഹാം (56) എന്നിവരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. സാജന്റെ ഉടമസ്ഥതയിലുള്ളതാണ് നാട്ടകത്ത് എം.സി റോഡരികിൽ പ്രവർത്തിക്കുന്ന സ്വാപ്പ് ഇൻ ഹോട്ടലും റസ്റ്ററണ്ടും. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ആരംഭിച്ച റെയ്ഡ് നടപടികൾ രാത്രി പത്തു മണിയോടെയാണ് പൊലീസ് അവസാനിപ്പിച്ചത്. 


റെയ്ഡ് ആരംഭിച്ചതായും യുവതികളെയും പുരുഷൻമാരെയും പിടികൂടിയതായും തേർഡ് ഐ ന്യൂസ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഇവിടെ നൂറുകണക്കിന് ആളുകൾ തടിച്ചു കൂടി. എം.സി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിനു സമാനമായ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. തുടർന്ന് ആളുകളെ നിയന്ത്രിക്കാൻ വേണ്ടി വൻ പൊലീസ് സംഘത്തെ തന്നെ സ്ഥലത്ത് എത്തിച്ചു. ഇവിടെ ക്യാമ്പ് ചെയ്താണ് പൊലീസ് സംഘം ആളുകളെ നിയന്ത്രിച്ച് നിർത്തിയത്. 
ഇതിനിടെ ചങ്ങനാശേരി സബ് ഡിവിഷനിലെ ഒരു എ.എസ്.ഐ ഈ ഹോട്ടലിലാണ് താമസിച്ചിരുന്നതെന്ന വിവരം തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. ഈ ഹോട്ടലിലെ ഒരു മുറി ഇദ്ദേഹത്തിനു നൽകിയിരിക്കുകയായിരുന്നു. പെൺവാണിഭ സംഘങ്ങൾക്ക് ഇദ്ദേഹത്തിന്റെ രഹസ്യ പിൻതുണ ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും സംശയത്തിലായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇതു സംബന്ധിച്ചും രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
പെൺവാണിഭ സംഘത്തിന്റെ പിടിയിൽപ്പെട്ടിരുന്ന യുവതികൾക്കെല്ലാം പ്രായം 25 ൽ താഴെയായിരുന്നു. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും ജോലിയ്‌ക്കെന്ന പേരിലാണ് ഇവർ ഇവിടെ എത്തിയിരുന്നത്. ഇത്തരത്തിൽ പ്രതിദിനം പതിനായിരങ്ങളാണ് ഇവർ സമ്പാദിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റും. ഈ തൊഴിൽ തുടരാതിരിക്കാൻ ഇവർക്കായി പ്രത്യേക കൗൺസിലിംഗും ജീവിത സാഹചര്യവും ഒരുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group