video
play-sharp-fill

കുടുംബക്കാരെന്ന വ്യാജേന ഫ്ലാറ്റ് വാടകയ്ക്കെടുത്ത് പെൺവാണിഭം ; യുവതി ഉൾപ്പടെ നാലുപേർ പിടിയിൽ ; അപ്പാർട്ട്മെന്റ് ഉടമയും, കാപ്പാ കേസ് പ്രതിയും മുഖ്യ കണ്ണികൾ

കുടുംബക്കാരെന്ന വ്യാജേന ഫ്ലാറ്റ് വാടകയ്ക്കെടുത്ത് പെൺവാണിഭം ; യുവതി ഉൾപ്പടെ നാലുപേർ പിടിയിൽ ; അപ്പാർട്ട്മെന്റ് ഉടമയും, കാപ്പാ കേസ് പ്രതിയും മുഖ്യ കണ്ണികൾ

Spread the love

സ്വന്തം ലേഖകൻ
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം. യുവതി ഉൾപ്പടെ നാലുപേർ പിടിയിലായി. സുൽത്താൻബത്തേരി ചീരാൽ കരുണാലയത്തിൽ കെ.കെ ബിന്ദു, മലപ്പുറം താനൂർ മണ്ടപ്പാട്ട് എം.ഷാജി, പുതിയങ്ങാടി പുത്തൂർ ചന്ദനത്തിൽ കെ.കാർത്തിക്, പെരുവയൽ കോയങ്ങോട്ടുമ്മൽ കെ.റാസിക്, എന്നിവരെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്.

മെഡിക്കൽ കോളേജ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. മായനാട് മുണ്ടിക്കൽതാഴം ഭാഗം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത് .

കോവൂർ സ്വദേശിയായ അപ്പാർട്ട്മെന്റ് ഉടമ, കാപ്പാ കേസ് പ്രതിയായ പെരിങ്ങളം സ്വദേശി എന്നിവരാണ് സംഘത്തിന്റെ പ്രധാനകണ്ണികളെന്ന് പോലീസ് പറഞ്ഞു. കുടുംബക്കാർ ഒരുമിച്ച് ഫ്ളാറ്റ് വാടകയ്ക്കെടുത്തതാണെന്നാണ് ഇവർ സമീപവാസികളോട് പറഞ്ഞിരുന്നത്. മെഡിക്കൽ കോളേജ് സ്റ്റേഷൻ ഇൻസ്പെക്ടർ ബെന്നിലാലു എസ്.ഐ.മാരായ അനു എസ്. നായർ, ഹരികൃഷ്ണൻ, സുരേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group