play-sharp-fill
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്തു; മുട്ടമ്പലം സ്വദേശിയായ മധ്യവയ്സ്കൻ പോലീസ് പിടിയിൽ; പിതാവിന്റെ മരണശേഷം പിതാവിന്റെ വ്യാജ ഒപ്പിട്ട് വിൽപ്പത്രം തയാറാക്കി വീടും, വസ്തുവും കൈവശപ്പെടുത്തുകയായിരുന്നു 

വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്തു; മുട്ടമ്പലം സ്വദേശിയായ മധ്യവയ്സ്കൻ പോലീസ് പിടിയിൽ; പിതാവിന്റെ മരണശേഷം പിതാവിന്റെ വ്യാജ ഒപ്പിട്ട് വിൽപ്പത്രം തയാറാക്കി വീടും, വസ്തുവും കൈവശപ്പെടുത്തുകയായിരുന്നു 

സ്വന്തം ലേഖകൻ 

കോട്ടയം: വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം കുളങ്ങര പുത്തൻപറമ്പിൽ വീട്ടിൽ കെ.ആർ ചന്ദ്രൻ (59) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ 2019-ൽ തന്റെ പിതാവിന്റെ മരണശേഷം പിതാവിന്റെ വ്യാജ ഒപ്പിട്ട് വിൽപ്പത്രം തയാറാക്കി മുട്ടമ്പലം ഭാഗത്തുള്ള വീടും, വസ്തും കൈവശപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ഇയാളുടെ സഹോദരി കോടതിയിൽ പരാതി നൽകുകയും തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ശാസ്ത്രീയമായി അന്വേഷണം നടത്തിയതിൽ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ബിനു പിഎസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.