വിവിധ എആർ ക്യാമ്പുകളിലെ 16 സബ് ഇൻസ്പെക്ടർമാർക്ക് സ്ഥാനകയറ്റം; താല്‍ക്കാലിക തസ്‌തികയുണ്ടാക്കി സ്ഥാനകയറ്റം നല്‍കുന്നത് മുഖ്യമന്ത്രിയുടെ ഗണ്‍മാനുള്‍പ്പെടെ

Spread the love

തിരുവനന്തപുരം: വിവിധ എആർ ക്യാമ്പുകളിലെ 16 സബ് ഇൻസ്പെക്ടർമാർക്ക് സ്ഥാനകയറ്റം. മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനില്‍കുമാർ ഉള്‍പ്പെടെയുള്ളവർക്കാണ് താല്‍ക്കാലിക തസ്‌തികയുണ്ടാക്കി സ്ഥാനകയറ്റം നല്‍കുന്നത്. മന്ത്രിസഭായോഗത്തിലെ തീരുമാന പ്രകാരം സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ഡിജിപി ഉത്തരവിറക്കി. നേരത്തെ തന്നെ സംസ്ഥാനത്തെ എആർ ക്യാമ്ബുകളില്‍ നിന്ന് ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു. എന്നാല്‍ ചില ഉദ്യോഗസ്ഥർ ഇങ്ങനെ മാറി പോകുന്നതിന് സന്നദ്ധത അറിയിച്ചിരുന്നില്ല.

video
play-sharp-fill

ഇങ്ങനെയുള്ള ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നില്ല, സ്ഥാനക്കയറ്റം നല്‍കണം എന്ന ആവശ്യവുമായി സബ് ഇൻസ്പെക്ടർമാർ ഉള്‍പ്പെടെയുള്ളവർ സർക്കാരിനെ സമീപിക്കുകയായിരുന്നു. ദീർഘകാലമായി ഈ പ്രശ്നം ഉന്നയിക്കപ്പെട്ടെങ്കിലും സാമ്ബത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ഇതില്‍ നടപടി ഉണ്ടായിരുന്നില്ല.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനെ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സ്ഥാനക്കയറ്റ പട്ടിക പുറത്തുവന്നത് ചർച്ചയായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group