
സംസ്ഥാനത്ത് രണ്ട് ഇൻസ്പെക്ടര്‍മാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം; 12 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി; കെ.ജി അനീഷ് കോട്ടയം ഡിവൈഎസ്പി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൊലീസിലെ രണ്ടു ഇൻസ്പെക്ടര്‍മാര്‍ക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം. 12 ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റിയും സർക്കാർ ഉത്തരവിറങ്ങി. ബി.അനില്‍കുമാര്‍- ജില്ലാ എസ്.ബി തിരുവനന്തപുരം റൂറല്‍, എൻ.ബിശ്വാസ്- എസ്.എസ്.ബി കോഴിക്കോട് റേഞ്ച് എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം നല്കിയത്.
എസ്.ശ്രീകാന്ത്- പൊലീസ് ആസ്ഥാനം, ടി.പി.ശ്രീജിത്ത്- ഡി.സി.ആര്‍.ബി, കോഴിക്കോട്, സി.ജി.സനില്‍കുമാര്‍- എക്കണോമിക് ഒഫൻസ് വിംഗ് കോട്ടയം, ആര്‍.ശ്രീകുമാര്‍- ക്രൈംബ്രാഞ്ച് എറണാകുളം, സി.ജി.ജിംപോള്‍- സഹകരണ വിജിലൻസ്, തൃശൂര്‍, കെ.സി.സേതു- വിജിലൻസ്, തൃശൂര്‍ ജി.ബിനു- റെയില്‍വേ, തിരുവനന്തപുരം, എം.കെ.മുരളി- മുനമ്പം, കെ.ജി.അനീഷ് കോട്ടയം, ബിജു.വി.നായര്‍- അമ്പലപ്പുഴ, എ.കെ.വിശ്വനാഥൻ ചങ്ങനാശേരി, പി.എസ്.സുരേഷ്- ഡി.സി.ആര്‍.ബി, തൃശൂർ എന്നിവരാണ് സ്ഥലം മാറ്റം ലഭിച്ച ഡിവൈ എസ്പിമാർ
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരിൽ കെ ജി അനീഷ് കോട്ടയത്തും, എ കെ വിശ്വനാഥൻ ചങ്ങനാശേരിയിലും ഡിവൈഎസ്പിമാരായിരിക്കേ പുതുപ്പള്ളി ഇലക്ഷൻ പ്രഖ്യാപിച്ചതോടെ സ്ഥലം മാറ്റപ്പെട്ട വരാണ്. ഇലക്ഷൻ കഴിഞ്ഞതോടെയാണ് ഇരുവരും തിരികെയെത്തുന്നത്.