
കോട്ടയം: മണിമല ഗ്രാമപഞ്ചായത്തിലെ ചില ഭാഗങ്ങളിൽ ടാറിംങ് പണികൾ പുരോഗമിക്കുന്നതിനാൽ ഗതാഗത നിയന്ത്രണം.
ചാരുവള്ളി-കരിക്കാട്ടൂർ-കുന്നത്തുമല-നിലക്കത്താനം-പഴയിടം റോഡിലെ കരിക്കാട്ടൂരിൽ ആരംഭിക്കുന്ന ഭാഗത്തും കരിക്കാട്ടൂർ സ്‌കൂൾ ജംഗ്ഷൻനിന്ന് ആരംഭിച്ച് കൊന്നംകുളത്ത് അവസാനിക്കുന്ന ഭാഗത്തും ടാറിംഗ് പ്രവർത്തികൾ നടക്കുന്നു.
അതിനാൽ ശനിയാഴ്ച (ഡിസംബർ 28) മുതൽ പ്രവർത്തി സമയങ്ങളിൽ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പ്രവർത്തി കഴിയുന്ന ഭാഗത്ത് ഒരു ദിവസം കഴിഞ്ഞ് ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group