play-sharp-fill
രാവിലെയും വൈകുന്നേരവും മാത്രം തുറന്നു പ്രവർത്തിക്കുന്ന കളിപ്പാട്ടക്കട;  അര്‍ധരാത്രിയും തിരക്ക്; അന്വേഷണത്തിൽ പുറത്തുവന്നത് കളിപ്പാട്ടങ്ങളുടെ മറവിൽ നടന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന; കോഴിക്കോട് യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റില്‍. കൊമ്മേരി സ്വദേശി ഹസ്സൻ കോയ(37) യെ ആണ് മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ കെ സുരേഷ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് ഇയാൾ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തിയിരുന്നത്.

വൈകുന്നേരം ആറുമണിക്ക് ശേഷം തുറക്കുന്ന കടയിൽ അർധരാത്രി വരെ നിരോധിത പുകയില കച്ചവടം നടക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകൾ രാത്രികാലങ്ങളിൽ നിരോധിത പുകയില തേടിയെത്തുന്ന കടയിലാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളേജ് പൊലീസും പരിശോധന നടത്തിയത്. മുന്നൂറിലധികം നിരോധിത പുകയില പായ്ക്കറ്റുകൾ പൊലീസ് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ. പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.