പ്ലാസ്റ്റിക് നിരോധനം : ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ ; നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി
സ്വന്തം ലേഖിക
കൊച്ചി: ജനുവരി ഒന്ന് മുതൽ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം ജില്ലയിൽ കർശ്ശനമായി നടപ്പിലാക്കുമെന്ന് അറിയിച്ച് ജില്ലാ കളക്ടർ എസ്. സുഹാസ്. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രിതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഇന്ന് നടന്ന യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഒന്നാം തീയതി മുതൽ തദ്ദേശ സ്ഥാപനങ്ങൾ പ്ലാസ്റ്റിക് നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തി നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ജനുവരി ഒന്ന് മുതൽ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം ജില്ലയിൽ കർശ്ശനമായി നടപ്പിലാക്കും. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രിതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഇന്ന് നടന്ന യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഒന്നാം തീയതി മുതൽ തദ്ദേശ സ്ഥാപനങ്ങൾ പ്ലാസ്റ്റിക് നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തി നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണം. പ്ലാസ്റ്റിക് നിരോധനത്തിൽ മുഖ്യ പങ്ക് വഹിക്കാനുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്.
വരും തലമുറയ്ക്ക് വേണ്ടി എല്ലാവരും നിയമത്തിന്റെ നടത്തിപ്പിനായി സഹകരിക്കണം. നിരോധനത്തിന്റെ പരിധിയിൽ എല്ലാതരത്തിലുമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉൾപ്പെട്ടിട്ടുണ്ട്.
തദ്ദേശഭരണ സ്ഥാപനങ്ങൾ നടത്തുന്ന പരിശോധനകൾക്ക് റവന്യൂ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സഹകരണം ലഭ്യമാക്കും. ശുചിത്വമിഷന്റെ നിർദ്ദേശങ്ങൾ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാർ പഠിക്കണം.
ഇതിന്റെ ഭാഗമായി ജനുവരി 25ന് തദ്ദേശഭരണ സ്ഥാപനങ്ങളിൽ ശുചീകരണ യജ്ഞം സംഘടിപ്പിക്കണം. നിരോധനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ വ്യാപാരി വ്യവസായി സംഘടനകളുമായി ചേർന്ന് താഴെത്തട്ടിൽ വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതോടൊപ്പം പ്ലാസ്റ്റിക് വിമുക്ത വ്യാപാര കേന്ദ്രം എന്ന ബോർഡ് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്രദർശ്ശിപ്പിക്കാൻ ശ്രമിക്കണം.