കൂട്ടിക്കൽ കാവാലിയിൽ വൻ ലഹരി വേട്ട ; കാവാലി വ്യൂ പോയിന്റിന് സമീപത്തെ പറമ്പിൽ 10 ചാക്കുകളിലായി സൂക്ഷിച്ച 4 ലക്ഷം രൂപയുടെ നിരോധിത പാൻ മസാലയാണ് മുണ്ടക്കയം എക്സൈസ് പിടികൂടിയത്

Spread the love

മുണ്ടക്കയം : കൂട്ടിക്കൽ കാവാലിയിൽ വൻതോതിൽ നിരോധിത ലഹരി ഉല്പന്നങ്ങൾ പിടികൂടി. നാല് ലക്ഷം രൂപയുടെ നിരോധിത പാൻ മസാലയാണ് മുണ്ടക്കയം എക്സൈസ് പിടികൂടിയത്.

കാവാലി വ്യൂ പോയിന്റിന്റെ സമീപത്തെ പറമ്പിൽ നിന്നുമാണ്  10 ചാക്കുകളിലായി പാൻ മസാല പിടികൂടുന്നത്. എക്സൈസിന് ലഭിച്ച  രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്.

വരും ദിവസങ്ങളിലും മേഖലയിൽ കർശന പരിശോധന നടത്തുമെന്നും പ്രതികൾക്കായി തിരച്ചിൽ  വ്യാപകമാക്കിയതായും എക്സൈസ് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുധി കെ സത്യപാലൻ, എക്സൈസ് പ്രിവെന്റ് ഓഫീസർ കെ എൻ സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.