ചങ്ങനാശേരിയിൽ 3000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ; പ്രതിയെ പിടികൂടിയത് ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ എസ്ഐ സന്ദീപിന്റെ നേതൃത്വത്തിലുള്ള സംഘം

Spread the love

കോട്ടയം: ചങ്ങനാശേരിയിൽ 3000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ. പുഴവാത് ഭാഗത്ത് തോട്ടുപറമ്പ് വീട്ടിൽ ഹുസൈൻ.എം.ടി (24) ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.

video
play-sharp-fill

രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി ഡിവൈഎസ്പി എ.കെ.വിശ്വനാഥന്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ എസ്ഐ സന്ദീപിന്റെ നേതൃത്വത്തിൽ എസ്ഐ രാജേഷ്.ആർ, എസ് ആർ സിപിഒ തോമസ് സ്റ്റാൻലി, സിപിഒ നിയാസ്.എം.എ എന്നിവരടങ്ങുന്ന പോലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിലായത്.

ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷൻ ഭാഗത്തു വച്ച് KL.05.AD.2049-ാം നമ്പർ കാറിലാണ് വില്പനയ്ക്കായി നിരോധിത പുകയിലയുത്പന്നങ്ങൾ കടത്താൻ ശ്രമിച്ചത്. ഹുസൈനെതിരെ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group