play-sharp-fill
ജി-20 ഉച്ചകോടി; കോട്ടയം കുമരകത്ത്  ഡ്രോൺ പറത്തുന്നത് നിരോധിച്ചു;  ഈ മാസം 29 മുതൽ  ഏപ്രിൽ 10 വരെയാണ്  നിരോധനം; ലംഘിച്ചാൽ കർശന നടപടി

ജി-20 ഉച്ചകോടി; കോട്ടയം കുമരകത്ത് ഡ്രോൺ പറത്തുന്നത് നിരോധിച്ചു; ഈ മാസം 29 മുതൽ ഏപ്രിൽ 10 വരെയാണ് നിരോധനം; ലംഘിച്ചാൽ കർശന നടപടി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഈ മാസം അവസാനം മുതൽ അടുത്തമാസം 10 വരെ നടക്കുന്ന ജി-20 ഉച്ചകോടിയുടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കുമരകവും പരിസരവും റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സെക്ഷൻ 24 (2) ഡ്രോൺ റൂൾസ് 2021 പ്രകാരം കുമരകത്തും പരിസരപ്രദേശങ്ങളിലുമായി അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്.

ഈ മാസം 29 മുതൽ ഏപ്രിൽ 10 വരെയാണ് നിരോധിച്ചിരിക്കുന്നത് . ഡ്രോണുകൾ, റിമോട്ട് കണ്ട്രോൾഡ് എയർക്രാഫ്റ്റ്, മറ്റ് എയർ ബലൂണുകൾ എന്നിവയും ഈ പരിധിയിൽ വരുന്നതായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.