സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റിന്റ നേതൃത്വത്തിൽ പഠനോപകാരണ വിതരണവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

Spread the love

കോട്ടയം:സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റിന്റ നേതൃത്വത്തിൽ മൂന്നാമത്തെ പഠനോപകാരണ വിതരണവും എസ്എസ്എൽസി,പ്ലസ് ടു, ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും വിത്യസ്ത മേഖലയിൽ മികവ് തെളിയിച്ചു വ്യക്തികളെ ആദരിക്കലും പരിസ്ഥിതി ദിനാചരണവും നടത്തി.

സജി തോമസ് കൊട്ടാരക്കര സാമൂഹിക പ്രവർത്തകൻ ഉൽഘാടനം ചെയ്തു.കോട്ടയം റസ്റ്റ്‌ ഹൌസിൽ നടന്ന ചടങ്ങിൽ സുജാത ഭാസ്കറിന്റ( സ്വസ്തി ചാരിറ്റ ബിൾ ട്രസ്റ്റ്‌ ഡയറക്ടർ) അധ്യക്ഷത വഹിച്ചു.

വിജി രാജേഷ് അയ്മനം ഗ്രാമപഞ്ചയത്തു പ്രസിഡന്റ്‌) , ഷെഫ് നളൻ. ഡോ. ഗ്ലോറി മാത്യു ദിലീപ് പൂവതിങ്കൽ സതി വിജയൻ ജിത്തു മഞ്ജു സജി ( സ്വസ്തി മാനേജിങ്ങ് ട്രസ്റ്റി )ബിജു അമ്പലത്തിങ്കൽ ആൽബിൻ എം സന്തോഷ്‌ കണ്ണംകരി ഗോപകുമാർ ബേബി പാറക്കടവൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിബിഷ് ചെങ്ങളം സ്വാഗതവും ജിനി റെനി വി നന്ദിയും പറഞ്ഞു.സ്വസ്തി മ്യൂസിക് ബന്റിന്റ (ഭിന്നശേഷിക്കാർ മാത്രം ഗായകർ ആയിട്ടുള്ള )അനീഷ് കുമരകം നയിച്ച ഗാനമേളയും നടന്നു