video
play-sharp-fill

സാഹിത്യകാരനും അധ്യാപകനുമായ പ്രഫ. സി.ആര്‍ ഓമനക്കുട്ടൻ അന്തരിച്ചു

സാഹിത്യകാരനും അധ്യാപകനുമായ പ്രഫ. സി.ആര്‍ ഓമനക്കുട്ടൻ അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സാഹിത്യകാരനും അധ്യാപകനുമായ പ്രഫ. സി.ആര്‍ ഓമനക്കുട്ടൻ (80) അന്തരിച്ചു. ഉച്ചക്ക് 2.50ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2010ല്‍ ‘ശ്രീഭൂതനാഥവിലവാസം നായര്‍ ഹോട്ടല്‍’ എന്ന ഹാസ്യ സാഹിത്യകൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നല്‍കി ലഭിച്ചു. ഭാര്യ: പരേതയായ ഹേമലത. ചലച്ചിത്ര സംവിധായകൻ അമല്‍ നീരദ് മകനാണ്. മരുമകള്‍: നടി ജ്യോതിര്‍മയി.

1943 ഫെബ്രുവരി 13ന് രാഘവൻ-പെണ്ണമ്മ ദമ്ബതികളുടെ മകനായി കോട്ടയം തിരുനക്കരയിലായിരുന്നു ജനനം. കോട്ടയം നായര്‍ സമാജം ഹൈസ്കൂള്‍, കോട്ടയം സി.എം.എസ് കോളജ്, കൊല്ലം എസ്.എൻ കോളജ്, ചങ്ങനാശ്ശേരി എസ്.ബി കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. നാലുവര്‍ഷം പബ്ലിക് റിലേഷൻസില്‍ ഇൻഫര്‍മേഷൻ ഓഫിസറായി സേവനമനുഷ്ഠിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1973 മുതല്‍ കോഴിക്കോട് മീഞ്ചന്ത ഗവണ്‍മെന്‍റ് കോളജില്‍ മലയാളം അധ്യാപകനായി. ഒരു കൊല്ലത്തിന് ശേഷം എറണാകുളം മഹാരാജാസ് കോളജിലേക്ക് മാറി. മഹാരാജാസില്‍ 23 വര്‍ഷം അധ്യാപകനായിരുന്ന അദ്ദേഹം 1998ല്‍ വിരമിച്ചു. സിനിമ മാസിക, ഗ്രന്ഥലോകം, പ്രഭാതം എന്നീ പത്രമാസികകളില്‍ സബ് എഡിറ്ററായിരുന്നു. 20 വര്‍ഷമായി ദേശാഭിമാനി ദിനപത്രത്തില്‍ ‘നടുക്കോളം’ എന്ന പംക്തി കൈകാര്യം ചെയ്തു.

സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഭരണസമിതി, കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ് ഉപദേശക സമിതി, ചലച്ചിത്ര അവാര്‍ഡ് കമ്മറ്റി, ചലച്ചിത്ര വികസന കോര്‍പറേഷൻ ഡയറക്ടര്‍ ബോര്‍ഡ്, മഹാത്മ ഗാന്ധി സര്‍വകലാശാല പാഠ്യപദ്ധതി പരിഷ്കരണ സമിതി, വിശ്വ വിജ്ഞാനകോശം പത്രാധിപ സമിതി എന്നിവയില്‍ അംഗമായിരുന്നു.

കാല്‍പാട്, ഓമനക്കഥകള്‍, പകര്‍ന്നാട്ടം, ഈഴശ്ശിവനും വാരിക്കുന്തവും, അഭിനവ ശാകുന്തളം, ശവംതീനികള്‍, ഫാദര്‍ സെര്‍ജിയസ്, ഭ്രാന്തന്‍റെ ഡയറി, കാര്‍മില, തണ്ണീര്‍ തണ്ണീര്‍, ദേവദാസ്, നാണു, കുമാരു എന്നിവയാണ് പ്രധാന കൃതികള്‍.