അധ്യാപകനും എഴുത്തുകാരനുമായ പ്രൊ.സി ആർ ഓമനക്കുട്ടൻ ഫൗണ്ടേഷൻ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു; ചടങ്ങിൽ നടൻ വിജയരാഘവന് പ്രഥമ അവാർഡ് വിതരണം ചെയ്തു

Spread the love

കോട്ടയം: അധ്യാപകനും എഴുത്തുകാരനുമായ പ്രൊ.സി ആർ ഓമനക്കുട്ടൻ ഫൗണ്ടേഷൻ ഉദ്ഘാടനവും നടൻ വിജയരാഘവന് പ്രഥമ അവാർഡ് വിതരണവും മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.

video
play-sharp-fill

ദർശന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. മീഡിയ അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ്ബ്, നഗരസഭാ വൈസ് ചെയർമാൻ ബി ഗോപകുമാർ, ദർശന സാംസ്കാരിക കേന്ദ്രംഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ട്, ജോയ് തോമസ്, ഷീല ചെല്ലപ്പൻ, ഫൗണ്ടേഷൻ
ചെയർമാൻ വി ജയകുമാർ, കൺവീനർ എം ജി ശശിധരൻ, ജോയിൻ്റ് കൺവീനർ മോനി കാരാപ്പുഴ, അഡ്വ. വി ബി ബിനു എന്നിവർ പ്രസംഗിച്ചു.

അവാർഡ് ജേതാവ് വിജയരാഘവൻ മറുപടി പ്രസംഗം നടത്തി. പ്രൊ.സി ആർ ഓമനക്കുട്ടന്റെ ഭാര്യ ഹേമലത,
മകൾ അനുപ ഗോപൻ, മകനും സംവിധായകനുമായ അമൽ നീരദ്, ഭാര്യ നടി ജ്യോതിർമയി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സംഗീത സായാഹ്നത്തിൽ ആത്മ പാട്ടുകൂട്ടം പാടിപതിഞ്ഞ നാടക സിനിമാ ഗാനങ്ങൾ അവതരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group